വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ വേണം. മാനന്തവാടിയിൽ വേണ്ടേ വേണ്ടാ.

268

Let’s get to 500 signatures!
Petitions with 1,000+ supporters are 5x more likely to win!

The Issue

വയനാട് സർക്കാർ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ 54 ഏക്കർ സ്ഥലം സർക്കാരിന് ദാനമായി കിട്ടിയ മടക്കിമല എന്ന ലൊക്കേഷൻ വയനാട്ടിലെ മഹാ ഭൂരിഭാഗം രോഗികൾക്കും 25--30 മിനിറ്റ് കൊണ്ട് സമയത്തിന് എത്തിച്ചേരാൻ പറ്റുന്ന ഇടമാണ്. പക്ഷെ മാനന്തവാടിയിലേക്ക് ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നും എത്തുവാൻ  വളരെ കൂടുതൽ സമയം എടുക്കും. മാനന്തവാടിയിൽ മെഡിക്കൽ കോളേജ് വന്നാൽ നൂറു കണക്കിന് ആളുകൾ സമയത്തിന് ചികിത്സ കിട്ടാതെ മരണമടയും. ഓരോ വർഷവും 200-300 മരണങ്ങൾ കൊടുത്താൽ ആയി നടന്നേക്കാം. വയനാട്ടുകാർ തലമുറകളോളം സമയത്തിനു ചികിത്സക്കെത്താനാകാതെ മരിച്ചു വീണുകൊണ്ടേയിരിക്കും. പാവങ്ങളാണ് വയനാട്ടുകാർ. അവരെ രക്ഷിക്കണം. സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിലെ ദാന ഭൂമിയിൽ തന്നെ വരേണ്ടതുണ്ട് . മടക്കിമലയിൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചാൽ 70% ആളുകൾക്കും സമയത്തിന് ചികിത്സക്കേത്താം. അതേ സമയം മാനന്തവാടിയിൽ ഈ മെഡിക്കൽ കോളേജ് വന്നാൽ 30% ആളുകൾക്ക് മാത്രമേ സമയത്തിന്യ ചികിത്സക്ക് എത്താൻ കഴിയൂ. മാനന്തവാടി മെഡിക്കൽ കോളേജ് സ്ഥാപിച്ചു നയ രൂപീകരണ കൊലപാതകങ്ങൾ നടത്തുന്നതിൽ നിന്നും കേരള സർക്കാരിനെ പിന്തിരിപ്പിച്ചേ മതിയാകൂ. ഫെസിലിറ്റീസ്  പ്ലാനിംഗിന്റെ അടിസ്ഥാന തത്വങ്ങൾ മറന്നു കൊണ്ട് ഒരു സർക്കാരും മെഡിക്കൽ കോളേജിന്റെ സ്ഥാന നിർണയം ജന വഞ്ചനാപരമായ രീതിയിൽ ലോബിയിസ്റ്റുകൾക്ക് വഴങ്ങി നടത്താൻ പാടുള്ളതല്ല .ജനപ്രതിനിധികൾ ജനങ്ങളോടാണ് നീതി പാലിക്കേണ്ടത്. വയനാട്ടിലെ ജനങ്ങളോടും വരാൻ പോകുന്ന തലമുറകളോടും നീതി പാലിക്കാൻ ഈ ഉദ്യമത്തിൽ പങ്കാളികൾ ആകുക. വയനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്തത് അവരെ വഞ്ചിക്കുന്ന തീരുമാനം എടുക്കാൻ അല്ല. ഓർത്താൽ എല്ലാവർക്കും നല്ലത്.  അല്ലെങ്കിൽ ശക്തമായ കോക്രോച്ചു ( പാറ്റ ) മാതൃകയിൽ ജനകീയ സമരം കാണേണ്ട വരും. ആയതിനാൽ ഈ കാമ്പയിനിൽ പങ്കാളിക് ആകുക.

 

avatar of the starter
Abdul RahmanPetition Starter

Petition Updates