ഫുട്പാത്തുകൾ മരണക്കളങ്ങളാകരുത്
The Issue
നമ്മുടെ നഗരങ്ങളിലെ റോഡുകൾ ഇന്ന് കാൽനടയാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നു. തിരുവനന്തപുരം കവടിയാറിൽ, ഫുട്പാത്തിലൂടെ നടന്നുപോയ നവവധു നൗഷിജയും ഭർത്താവും അമിതവേഗതയിലെത്തിയ കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ട സംഭവം നമ്മുടെ സിസ്റ്റത്തിന്റെ അനാസ്ഥയുടെ നേർചിത്രമാണ്. ആ വേദന ഉണങ്ങുന്നതിന് മുമ്പ്, ഇതാ കൊട്ടാരക്കരയിൽ ബസ് കാത്തുനിന്ന മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ കൂടി ടിപ്പർ ലോറി പാഞ്ഞുകയറി മരണപ്പെട്ടിരിക്കുന്നു.
ഇതുപോലെ സംഭവങ്ങളത് ജനങ്ങളുടെ സുരക്ഷിത ജീവിതത്തിനുള്ള അവകാശങ്ങളെ ചോദ്യം ചെയ്യുകയാണ്. എത്ര ജീവനുകൾ കൂടി ബലികൊടുത്താലാണ് അധികൃതർ ഒന്ന് ഉണരുക? ഫുട്പാത്തുകൾ കാൽനടയാത്രക്കാരുടെ മൗലികാവകാശമാണ്. ഇവിടെ ചെറിയ അനാസ്ഥകൾ പോലും ദുരന്തങ്ങളായിമാറുന്നു. എന്നാൽ തിരക്കേറിയ നഗരവീഥികളിൽ പലയിടത്തും നടക്കാൻ ഒരു സുരക്ഷാ വേലിയോ (Safety Railing) ക്രാഷ് ബാരിയറോ ഇല്ലാത്തത് ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയാണ്.സുപ്രീം കോടതി പോലും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വിധി പറഞ്ഞിട്ടും ഭരണകൂടങ്ങൾ ഉറങ്ങുകയാണ്. മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടും, നിയമനടപടികൾ ഇഴയുന്നത് നിരാശാജനകമാണ്.
ഈ അവസ്ഥ ഇനിയും തുടരാൻ അനുവദിക്കരുത്. താഴെ പറയുന്ന ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു:
നമ്മുടെ ആവശ്യങ്ങൾ:
അടിയന്തര സുരക്ഷാ വേലികൾ: സംസ്ഥാനത്തെ തിരക്കേറിയ നഗരവീഥികളിലും കവലകളിലും കാൽനടയാത്രക്കാർക്കായി അടിയന്തരമായി സുരക്ഷാ വേലികൾ (Safety Railings) സ്ഥാപിക്കുക.
റോഡ് സുരക്ഷാ ഓഡിറ്റ്: അപകടസാധ്യതയുള്ള റോഡുകൾ (Black Spots) കണ്ടെത്തി അടിയന്തരമായി ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുക.
നീതി ഉറപ്പാക്കുക: കവടിയാർ, കൊട്ടാരക്കര അപകടങ്ങളിലെ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുകയും ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുക.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അടിയന്തിരമായി നൽകുക.
കാൽനടയാത്രക്കാരുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുക.
റോഡുകൾ വാഹനങ്ങൾക്ക് മാത്രമല്ല, മനുഷ്യർക്കും കൂടി അവകാശപ്പെട്ടതാണ്. നിങ്ങളുടെ ഓരോ ഒപ്പും അധികൃതരുടെ മയക്കത്തെ തകർക്കാൻ കരുത്താകും. ഞങ്ങളോടൊപ്പം ചേരൂ, നമ്മുടെ നഗരങ്ങളെ നടക്കാൻ സുരക്ഷിതമായ ഇടങ്ങളാക്കാം.
ഫുട്പാത്തുകൾ മരണക്കളങ്ങളാകരുത് - സേഫ് വാക്ക് കേരള അതിനായുള്ള പരിശ്രമത്തിലാണ്. ഒരുമിച്ച് മാറ്റത്തിനായി പരിശ്രമിക്കാം.. ഉള്ളടക്കത്തിൽ ഒപ്പുവയ്ക്കാം

121

Petition Updates
Share this petition
Petition created on 22 June 2026