പെരിന്തൽമണ്ണയിലെ വനിതാ ഡോക്ടറെ ആക്രമിച്ചതിനോടനുബന്ധിച്ചു ഹർജി

Recent signers:
Mohamed Thafseer and 19 others have signed recently.

The Issue

കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി 

To,

കേരള സംസ്ഥാന മുഖ്യമന്ത്രി, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി - കേരള സർക്കാർ

വിഷയം: പെരിന്തൽമണ്ണയിലെ ഡോ. സിനി ജലീലിന് നേരെയുണ്ടായ ക്രൂരാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികളും ആവശ്യപ്പെടുന്നു

കേരള ഫെഡറേഷൻ ഓഫ് ഒബ്സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജി (KFOG)യുടെ കീഴിൽ പ്രവർത്തിക്കുന്ന ഞങ്ങൾ, ഏപ്രിൽ 2-ാം തീയതി പെരിന്തൽമണ്ണയിൽ ഡോ. സിനി ജലീൽ എന്ന ഗൈനക്കോളജിസ്റ്റ് സ്വന്തം വീട്ടിൽ വെച്ച് ക്രൂരമായി മർദിക്കപ്പെട്ട സംഭവത്തിൽ ആഴത്തിലുള്ള വേദനയും അമർഷവും ആശങ്കയും രേഖപ്പെടുത്തുന്നു. ഒരു സർക്കാർ ആശുപത്രിയിൽ പ്രസവാനന്തര രക്തസ്രാവത്തെ തുടർന്ന് ഒരു സ്ത്രീ മരണമടഞ്ഞത് ഏറെ ദുഃഖകരമായ സംഭവമാണ്. എന്നാൽ, പ്രസവാനന്തര രക്തസ്രാവം (Postpartum Hemorrhage) പോലുള്ള അവസ്ഥകൾ, ലഭ്യമായ എല്ലാ ചികിത്സയും നൽകിയാലും, ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിൽ പോലും മരണങ്ങൾക്ക് കാരണമാകുന്നവയാണ് എന്നത് അംഗീകരിക്കപ്പെട്ട സത്യമാണ്. ഈ പശ്ചാത്തലത്തിൽ, മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കളായ നാലുപേർ ഡോക്ടറുടെ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ചതിലൂടെ ഡോ. സിനി ജലീലിന് ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും, എല്ല് പൊട്ടുകയും, ICU ഉൾപ്പെടെ ദിവസങ്ങളോളം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തിൽ ഇന്ത്യയിലെ മാതൃദുരന്തനിരക്ക് (MMR) ഒരു ലക്ഷം പ്രസവത്തിൽ 2000 ആയിരുന്നു. തുടർച്ചയായ പരിശ്രമങ്ങളിലൂടെ ഇത് ഗണ്യമായി കുറഞ്ഞ് കേരളത്തിൽ ഇന്ന് 19 ആയി എത്തി. ഈ നേട്ടം കൈവരിക്കാൻ കേരളത്തിലെ ഗൈനക്കോളജിസ്റ്റുകൾ സർക്കാർ സംവിധാനവുമായി ചേർന്ന് നടത്തിയ അക്ഷീണമായ പരിശ്രമങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നിരുന്നാലും, മാതൃദുരന്തങ്ങൾ അപൂർവമായ സാഹചര്യത്തിൽ, ചികിത്സയ്ക്കപ്പുറമുള്ള ഇത്തരം മരണങ്ങൾ പോലും ഡോക്ടർമാരുടെ അനാസ്ഥയായി തെറ്റിദ്ധരിക്കുന്ന അപകടകരമായ പ്രവണത സമൂഹത്തിൽ വർധിച്ചുവരികയാണ്. അതിന്റെ ദാരുണമായ ഉദാഹരണമാണ് ഈ സംഭവം.

ഞങ്ങൾ വ്യക്തമാക്കുന്നു:

• ഡോക്ടർമാർ ദൈവങ്ങളല്ല; എല്ലാ മരണങ്ങളും തടയാൻ കഴിയില്ല.

• പ്രസവാനന്തര രക്തസ്രാവം, അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം തുടങ്ങിയ ചില സങ്കീർണ്ണ അവസ്ഥകൾ മികച്ച ചികിത്സ നൽകിയാലും ജീവഹാനിക്ക് കാരണമാകാം.

• ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടർമാർക്കെതിരെ അക്രമം നടത്തുന്നത് ഒരുവിധത്തിലും ന്യായീകരിക്കാനാകാത്തതാണ്.

ഇത്തരം സംഭവങ്ങൾ ഡോക്ടർമാരിൽ ഭയം സൃഷ്ടിക്കുകയും, പ്രസവപരിചരണ രംഗത്തേക്ക് പുതുതായി വരുന്ന ഡോക്ടർമാരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഇതിനകം തന്നെ നിരവധി യുവ ഗൈനക്കോളജിസ്റ്റുകൾ പ്രസവം കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറി മറ്റ് സ്പെഷ്യാലിറ്റികളിലേക്ക് തിരിയുന്ന പ്രവണത കാണപ്പെടുന്നു. ഇത് തുടർന്നാൽ ഭാവിയിൽ പ്രസവസേവനങ്ങൾക്ക് ആവശ്യമായ ഡോക്ടർമാരുടെ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത ഏറെ ഗുരുതരമാണ്. 

അതിനാൽ, സർക്കാരിനോടും സമൂഹത്തോടും മാധ്യമങ്ങളോടും ഞങ്ങൾ അടിയന്തരമായി ആവശ്യപ്പെടുന്നത്:

1. ഈ കേസിലെ പ്രതികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുക.

2. ഡോക്ടർമാർക്ക് ജോലി സ്ഥലങ്ങളിലും വസതികളിലും പര്യാപ്തമായ സുരക്ഷ ഉറപ്പാക്കുക.

3. ചികിത്സയുടെ പരിധികളും അപകടസാധ്യതകളും സംബന്ധിച്ച് പൊതുജനബോധവൽക്കരണം ശക്തിപ്പെടുത്തുക.

4. യാഥാർത്ഥ്യങ്ങൾ പരിശോധിക്കാതെ ചികിത്സാ ഫലങ്ങളെ അനാസ്ഥയായി ചിത്രീകരിക്കുന്ന പ്രവണത തടയുക.

കേരളം ഇന്ന് ആരോഗ്യ സൂചികകളിൽ നേടിയിട്ടുള്ള മുൻനിര സ്ഥാനം, ഡോക്ടർമാരുടെ അർപ്പണബോധവും കഠിനാധ്വാനവും കൊണ്ടാണ്. ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ തുടർന്നാൽ ഈ നേട്ടങ്ങൾ തന്നെ അപകടത്തിലാകും.ഡോ. സിനി ജലീലിന് നീതി ഉറപ്പാക്കുകയും, എല്ലാ ആരോഗ്യപ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ഞങ്ങൾ ഒന്നിക്കുന്നു. ഈ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാന തലത്തിലുള്ള ഒപ്പു ശേഖരണത്തിന്റെ ഭാഗമായി, കേരള ഗൈനക്കോളജി ഫെഡറേഷനിൽ അംഗങ്ങളായിട്ടുള്ളവരുടെ പേരും ഒപ്പും തുടർന്നുള്ള പേജുകളിൽ ചേർത്തിരിക്കുന്നു .

ഡോ ഫെസി ലൂയിസ്. പ്രസിഡന്റ്                                                                    ഡോ സുബാഷ് മല്ല്യ, ജന. സെക്രട്ടറി 

കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ; 7th April 2026, Thrissur

avatar of the starter
KFOG KeralaPetition Starter

2,103

The Decision Makers

Governor of Kerala
Governor of Kerala
Office of Kerala Governor
Health Minister, Government of Kerala
Health Minister, Government of Kerala
Government of Kerala
Chief minister of kerala
Chief minister of kerala
Government of kerala

Petition updates