Victory

കേരള സാങ്കേതികസർവ്വകലാശാല: ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഇടവേള വരത്തക്കവിധം പുനക്രമീകരിക്കുക

This petition made change with 2,054 supporters!


സർ,

വിഷയം: ബി.ടെൿ, എം.ടെൿ ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഇടവേള വരത്തക്കവിധം പുനക്രമീകരിക്കുന്നതിനെക്കുറിച്ചു്

ഞങ്ങൾ കേരള സാങ്കേതിക സർവ്വകലാശാലയുടെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികളാണു്. സർവ്വകലാശാല ഇതിനകം പുറത്തിറക്കിയ സമയക്രമമനുസരിച്ചു് ഒന്നാം സെമസ്റ്റർ പരീക്ഷകൾ 2015 ഡിസംബർ 2നു ആരംഭിച്ചു് 9നു അവസാനിക്കും. ശനിയും ഞായറുമായ അഞ്ചും ആറും കഴികെ മറ്റു് ദിവസങ്ങളിലൊന്നും ഇതിനിടയിൽ ഇടവേള നൽകിയിട്ടില്ല. ഇതു് വിദ്യാർത്ഥികളെ സംബന്ധിച്ചു് വളരെ ആയാസവും, കഠിനവുമായ ഒന്നാണു്. മുൻപുണ്ടായിരുന്ന സർവ്വകലാശാല പരീക്ഷകൾ പരീക്ഷാർത്ഥികൾക്കു മാനസികസംഘർഷം ഉണ്ടാക്കാത്തവിധം ഇടവേള വരുന്ന വിധത്തിലായിരുന്നു ക്രമീകരിച്ചിട്ടുണ്ടായിരുന്നതു്. ആയതിനാൽ പരീക്ഷ ഇടവേള വരത്തക്കവിധം മാറ്റി ക്രമീകരിക്കണമെന്നും, തുടർന്നുള്ള പരീക്ഷകൾ നടത്തുന്നതിലും ഇത്തരം ഒരു ക്രമം അനുവർത്തിക്കാൻ ദയവുണ്ടാകണമെന്നു അപേക്ഷിക്കുന്നു.

എന്നു,
കേരള സാങ്കേതികസർവ്വകലാശാല വിദ്യാർത്ഥികൾ

 

Sir,

Subject: Rescheduling of B.Tech/M.Tech 1st semester University examinations so as to provide sufficient break in between.

We are 1st year B.Tech/M.Tech students under Dr. APJ Abdul Kalam Technological University (Kerala Technological University). As per the schedule circulated by KTU, our 1st semester examination commences on December 2, 2015 and ends on December 9. We have not been provided with necessary break between the exams other than Saturday and Sunday (December 5 & 6). This schedule is very stressful and strenuous for us. All the previous university examinations conducted so far had provided enough time in between the exams so that the students did not suffer any mental strain. So we kindly request you to reschedule the examinations accordingly and consider the same for the coming examinations as well.

From,
Students of Kerala Technological UniversityToday: Akhil is counting on you

Akhil Krishnan S needs your help with “Provide sufficent gap between KTU First Semester Examinations”. Join Akhil and 2,053 supporters today.