Petition against social morality

13

Let’s get to 25 signatures!
Petitions with 1,000+ supporters are 5x more likely to win!

The Issue

അനധികൃതമായി പുഴയിലേക്കുള്ള വഴിയിൽ അപകടം ഉണ്ടാക്കുന്ന രീതിയിൽ കുപ്പിച്ചില്ലും കമ്പിയും വെച്ച്  അടച്ചതിനെതിരെയുള്ള പരാതി.

 

ഞങ്ങൾ വട്ടപ്പറമ്പ് എന്ന പ്രേദേശത്ത് താമസിക്കുന്ന ആളുകളാണ്. ഈ പരാതിയിലൂടെ ഞങ്ങളുടെ പ്രദേശത്തെ പുഴയിലേക്ക് ഇറങ്ങുന്ന  ഒരു പ്രധാന പൊതുവഴി ചിലർ അനധികൃതമായി അടച്ചു പൂട്ടിയ / തടസ്സപ്പെടുത്തിയ വിവരം സാറിന്റെ / മാഡത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. 

മാരക പരിക്കുകൾ പറ്റാൻ സാധ്യതയുള്ള ബിയർ ബോട്ടിൽ ചില്ലുകൾ മറ്റ് കുപ്പി ചില്ലുകളും വഴിനീളെ വിതറി, കൊച്ചു കുട്ടികളടക്കം പുഴയിൽ വരുന്നവർക്ക് അപകടം ഉണ്ടാവുന്ന വിധത്തിലാണ് ഈ പ്രവർത്തി ചെയ്യത് വെച്ചത്. 

കൊല്ലകടവ് കടവ് മുതൽ പുഴയോരതുടെയുള്ള നടവഴിയടക്കമുള്ള റോഡ്  കാലങ്ങളായി ആളുകൾ ഉപയോഗിക്കുന്നതാണ്.  എന്നാൽ കഴിഞ്ഞ [26-07-2026]മുതൽ പുഴയിലേക്ക് ഇറങ്ങുന്ന നടവഴിയിൽ ചില വ്യക്തികൾ  ഈ വഴി അനധികൃതമായി കുപ്പിച്ചില്ലുകളും മറ്റ് മാരക വസ്തുകളും ഉപയോഗിച്ച് അടക്കാൻ ശ്രമിക്കുന്നത്.  

ജീവന് തന്നെ ആപത്ത് ഉണ്ടാക്കുവാൻ കെൽപ്പുള്ള ഈ വസ്തുകൾ പുഴയിലൂടെ ഒഴുകി മറ്റൊരു സ്ഥലത്തുള്ളവർക്കും ആപത്ത് ഉണ്ടാകുവാനുള്ള സാധ്യതയും തള്ളി കളയാൻ പറ്റുന്നതല്ല. ഇതുമൂലം പ്രദേശത്തെ പുഴയെ ആശ്രയിക്കുന്നവരും. പുഴ ആസ്വാതിക്കാൻ വരുന്ന ആളുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.  ആയതിനാൽ, ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അനധികൃതമായി അടച്ച പൊതുവഴിലെ തടസ്സങ്ങൾ മാറ്റുവാനും.  നിയമവിരുദ്ധമായി വഴി തടസ്സപ്പെടുത്തിയവർക്കെതിരെ കർശനമായ താക്കീത് നൽകണമെന്നും  അപേക്ഷിക്കുന്നു. 

avatar of the starter
Arun AppuPetition Starter

Petition Updates