CBSE Students Fees
CBSE Students Fees
The Issue
ബഹുമാനപ്പെട്ട കേരള വിദ്ദ്യാദ്യാസ മന്ത്രി അവറുകൾ മുമ്പാകെ
താഴെ ഒപ്പു വച്ച കേരളത്തിലെ സി.ബി. എസ്. ഇ വിദ്ധ്യാർത്ഥികളുടെ രക്ഷിതാക്കൾ സമർപ്പിക്കുന്ന സങ്കട ഹർജി.
സർ,
കേരളത്തിലെ എല്ലാ സ്കൂളുകളിലും ഇപ്പോൾ ഓൺലൈൻ ആയി സ്കൂൾ ക്ലാസ്സുകൾ നടന്നു വരികയാണ്. ഈ അദ്ധ്യയന വർഷം എൽ.പി, യു.പി വിഭാഗങ്ങളിൽ റെഗുലർ ക്ലാസ്സുകൾ ഉണ്ടാകുമോ എന്നു പോലും ഉറപ്പു പറയുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ കേരളത്തിലെ സി.ബി.എസ്. ഇ. സ്കൂളുകൾ യാതൊരു തത്വദീക്ഷയുമില്ലാതെ രക്ഷിതാക്കളിൽ നിന്നും ഏതുവിധേനെയും ഫീസ് വാങ്ങിയെടുക്കുക എന്ന ലക്ഷ്യം മാത്രം വച്ചു പ്രവർത്തിച്ചു വരികയാണ്. ഇപ്പോൾ എല്ലാ ക്ലാസുകളിലും കേവലം രണ്ട് മണിക്കൂർ മാത്രമാണ് ഓൺലൈൻ ക്ലാസ്സ് ഉള്ളത്. ഞങ്ങളുടെ അറിവിൽ എല്ലാ അദ്ധ്യാപകർക്കും പകുതി ശംബളം മാത്രമാണ് നല്കിവരുന്നത്. സ്കൂളിന് വൈദ്യുതിയോ മറ്റ് ചെലവുകളോ ഇല്ല. പല മാതാപിതാക്കൾക്കും കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നിലവിലുണ്ടായിരുന്ന വരുമാനം ഇല്ലാതെ വന്നിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ബഹുമാനപ്പെട്ട സർക്കാരിൽ നിന്നും ദയവുണ്ടായി കേരളത്തിലെ അൺ എയ്ഡഡ് വിദ്ദ്യാദ്യാസ മേഖലയിൽ നില നിൽക്കുന്ന ഈ ചൂഷണത്തിന് അറുതി വരുത്തണമെന്നും നിലവിലുള്ള ഒന്നു പകുതി ഫീസ് മാത്രമേ ഈടാക്കാവു എന്നും ഉത്തരവുണ്ടാകണമെന്നും താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു.

Petition Updates
Share this petition
Petition created on 6 November 2020