WITHDRAW 10% RESERVATION FOR OVER PRIVILEGED CLASSES

This petition had 21 supporters

The Issue

 

50% വരുന്ന മെരിറ്റ് കോട്ടയിൽ നിന്ന് അതിൻറെ 20% എടുത്തു അധിക
പ്രാധിനിത്യമുള്ള മുന്നോക്ക സമുദായങ്ങളിലെ മെരിറ്റ് ഇല്ലാത്ത
ആളുകൾക്കായി സംവരണം ചെയ്യാനുള്ള തീരുമാനം സർക്കാർ പുനഃ
പരിശോധിക്കുക.
ഭരണ ഘടനയിൽ സംവരണം പറഞ്ഞിരിക്കുന്നത് നൂറ്റാണ്ടുകളായിട്ടുള്ള
വൈദിക ജിഹാദികളുടെ ചൂഷണം മൂലം സമൂഹത്തിൻറെ പൊതു
ഇടങ്ങളിൽ നിന്ന് ബഹിഷ്‌കൃതരായ വലിയ ഒരു കൂട്ടം ഇന്ത്യക്കാരെ
കൈ പിടിച്ചുയർത്തി മറ്റുള്ളവർക്കൊപ്പം എത്തിക്കാനുള്ള ഒരു ഊന്നുവടി
ആയിട്ടാണ്.അല്ലാതെ രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ
ഭാഗമായിട്ടല്ല..
സംവരണം ഏതു സമുദായത്തിന് നൽകിയാലും അതിനു മുൻപ് അവരുടെ
പ്രാധിനിത്യം പരിശോധിക്കണം എന്നുള്ളത് നാട്ടിലെ നിയമമാണ്.
നിലവിൽ ജന സംഖ്യയുടെ രണ്ടിരട്ടി ഉദ്യോഗങ്ങൾ കൈവശം വച്ച്
അനുഭവിക്കുന്ന ന്യൂനപക്ഷമായ മുന്നോക്ക സമുദായങ്ങളിൽ ഉള്ളവർ എല്ലാം
സാമ്പത്തികമായി മേൽത്തട്ടിൽ നിന്ന് വന്നവരാണോ ?? അക്കൂട്ടത്തിൽ
സാമ്പത്തികമായി പിന്നോക്ക അവസ്ഥയിൽ നിന്ന് ജോലി നേടി വന്നവർ
ആരുമില്ലേ ? ഈ കണക്ക് ആരെങ്കിലും പരിശോധിച്ചോ ?
50% വരുന്ന മെരിറ്റ് സീറ്റുകളുടെ അവകാശികൾ ആരാണ് ?
ഏറ്റവും വലിയ സമുദായമായ മുസ്ലിം സമുദായത്തിൻറെ ജന സംഖ്യാ
എത്രയാണ് ? അവർക്കുള്ള സംവരണം എത്രയാണ് ?
മറ്റുള്ള ദളിത് പിന്നോക്ക സമുദായങ്ങളുടെ ജന സംഖ്യയും സംവരണവും
എത്രയാണ് ??
ആർക്കെങ്കിലും ജന സംഖ്യാ ആനുപാതികമായി സംവരണം ഉണ്ടോ ?
അതില്ലെന്നിരിക്കെ, മെരിറ്റ് സീറ്റുകളിൽ ഭൂരി ഭാഗവും പിന്നോക്ക
സമുദായങ്ങൾക്ക് ന്യായമായി അവകാശപ്പെട്ടതാണെന്ന് സർക്കാരിന്
തിരിച്ചറിയാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ് ?
അമിത പ്രാധിനിത്യമുള്ള സമുദായങ്ങൾക്ക് വീണ്ടും സംവരണം കൊടുത്തു
അവരുടെ പ്രാധിനിത്യം വീണ്ടും ഉയർത്തുവാനുള്ള ശ്രമം മനുവാദ
ബ്രാഹ്മണിക്കൽ അജണ്ട തന്നെയാണ് എന്നുള്ളതിൽ എന്തെങ്കിലും
സംശയം ആർക്കെങ്കിലും ഉണ്ടാവുമോ ?
KARL MARX നു ഇന്ത്യയിലെ ഭൂരിപക്ഷ പിന്നോക്ക ജനതയോട് എന്തെങ്കിലും
ഇഷ്ടക്കേട് ഉള്ളതായി അറിവില്ല..
കേന്ദ്ര സർക്കാർ സംവരണം 60 ശതമാനമായി ഉയർത്തിയപ്പോൾ
ഛത്തീസ്‌ ഗറിലും മദ്ധ്യ പ്രദേശിലും കോൺഗ്രസ്സ് സർക്കാരുകൾ
അത് പിന്നെയും ഉയർത്തി 82% ആക്കിയത് കേരള സർക്കാർ അറിഞ്ഞില്ലേ ?
103 ആം ഭേദഗതിയിൽ മുന്നോക്ക സംവരണം പരമാവധി 10% പറയുമ്പോൾ
കേരളത്തിൽ ആ പരമാവധി തന്നെ അനുവദിക്കാൻ എന്ത് കാരണമാണ്
സർക്കാർ കണ്ടത് ? എന്ത് കണക്കെടുപ്പാണ് സർക്കാർ നടത്തിയത് ?
അതിനു മുന്നേ ഉണ്ടായ 93 ആം ഭേദഗതി കേരളത്തിൽ ഇതുവരെ
നടപ്പാക്കാത്ത സർക്കാർ ഇപ്പോൾ ദൃതി പിടിച്ചു 103 ആം ഭേദഗതി
നടപ്പിലാക്കുന്നത് ആരോടുള്ള വിധേയത്വം കാണിക്കാനാണ് ?
പരമ്പരാഗതമായി ഇടതു പാർട്ടികൾക്ക് വോട്ടു ചെയ്യുന്ന പാവപ്പെട്ട
ദലിത് പിന്നോക്ക വിഭാഗങ്ങളെ വെറുപ്പിച്ചാലും സാരമില്ല
മുൻ ചൂഷകരായ മുന്നോക്ക സമുദായങ്ങളുടെ മേധാവിത്തം
ഇല്ലാതാകാൻ സർക്കാർ ഇടയാക്കില്ല എന്ന വാശിയാണോ കേരളത്തിലെ
ഇടതു സർക്കാരിന് ??

avatar of the starter
Vinod KumarPetition Starter

Petition Updates