അനാവശ്യ ശമ്പള വർദ്ധനവിനെതിരെ പ്രതിഷേധിക്കൂ ! കേരളത്തെ കടക്കെണിയിൽനിന്നു രക്ഷിക്കൂ !

This petition had 2,132 supporters

The Issue

അടിയന്തിരമായി ശമ്പളവർദ്ധനവ് പിൻവലിക്കാനും, പതിനൊന്നാം ശമ്പള കമ്മീഷനെ പിരിച്ചുവിടുവാനും, താഴെ പറയുന്നകാര്യങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ബഹുമാനപ്പെട്ട കേരള ഗവർണർക്കും, കേരള മുഖ്യമന്ത്രിക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, ഒ.ഐ.ഒ.പി മൂവ്മെന്റ് സമർപ്പിക്കുന്ന ഹർജി :

1 ) മഹാഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്ന പട്ടിണിയും, ദുരിതവും കാണാൻ കഴിയാതെ കേരള ജനസംഖ്യയുടെ 3% മാത്രം വരുന്ന, നിലവിൽ സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനവിന് വേണ്ടി വാദിക്കുന്ന രാഷ്ട്രീയസംഘടനകളുടെ തനിനിറം തിരിച്ചറിയുക.

2) കാലാകാലങ്ങളിൽ മാറി മാറിവരുന്ന, സർക്കാരുകളുടെ ധൂർത്തും, പിടിപ്പുകേടും മൂലം, മൂന്നു ലക്ഷം കോടി രൂപയ്ക്കുമേൽ പൊതു കടബാധ്യതയിൽ എത്തിനിൽക്കുന്ന, കേരളത്തിന് അടുത്ത ഇരുട്ടടിയായേക്കാവുന്ന ശമ്പള വർദ്ധനവ് നടപ്പാക്കരുത് !

3) കേരളം കടക്കെണിയിൽ നിന്ന് മോചിതമാകുന്നതുവരെ ശമ്പള വർദ്ധനവ് വേണ്ടെന്നു വെയ്ക്കണം !

4) സർക്കാർ വരുമാനത്തിന്റെ 30 ശതമാനത്തിൽ താഴെ മാത്രമായി, ശമ്പളവും, ആനുകൂല്യങ്ങളും നിജപ്പെടുത്തണം !

5) 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10,000 രൂപ പെൻഷൻ നടപ്പാക്കണം !

6) നിലവിലുള്ള പതിനൊന്നാം ശമ്പളക്കമ്മീഷനെ പിരിച്ച് വിടണം !

വിനോദ് കെ.ജോസ്
പ്രസിഡണ്ട്

പി.എം.കെ.ബാവ
സെക്രട്ടറി

ഒ.ഐ.ഒ.പി മൂവ്മെന്റ്
KNR /CA/281/2020
കേരളം
10-ജനുവരി-2021

avatar of the starter
OIOP Movement **A MOVEMENT FOR ONE INDIA ONE PENSION**Petition StarterOIOP Movement. An Indian Based Movement Established for Implementing One India One Pension, as Universal Monthly Income of Rs.10,000/- as Pension, for All Indian Citizens at the Age of 60.

The Decision Makers

Keralarajbhavan@gmail.com
Keralarajbhavan@gmail.com
keralagovernor@gmail.com
keralagovernor@gmail.com
hckerala@nic.in
hckerala@nic.in

Petition Updates