APJKTU YEAR BACK (2024) TERMINATION

APJKTU YEAR BACK (2024) TERMINATION
The Issue
കേരളത്തിലെ കലാം സാങ്കേതിക സർവകലാശാലക്ക് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ മിനിമം ക്രെഡിറ്റിന്റെ പേരിൽ S5/S7 സെമെസ്റ്ററുകളിലേക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതിൽ വിദ്യാർത്ഥികളെല്ലാം ആശങ്കയിലായിരിക്കുകയാണ്. കൃത്യമായി ഒരു സർക്കുലർ പോലും ഇറക്കാതെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ മാനസികമായി തളർത്തുകയാണ്. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലകളെ തകർക്കുന്ന രീതിയിൽ ആണ് യൂണിവേഴ്സിറ്റിയുടെ നീക്കങ്ങൾ.ഇങ്ങനെ ക്രെഡിറ്റുകൾ തികയാത്ത ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ ഭീമമായ തുക ചിലവഴിച്ചു അയൽ സംസ്ഥാനങ്ങളിലെ മിനിമം ക്രെഡിറ്റ് ആവശ്യമില്ലാത്ത യൂണിവേഴ്സിറ്റികളിലേക്ക് ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്ത് പോകേണ്ട അവസ്ഥ വരുകയാണ്. മാത്രമല്ല യൂണിവേഴ്സിറ്റി മിനിമം ക്രെഡിറ്റിന്റെ പേരിൽ ഇയർ ബാക്ക് സംവിധാനം പ്രാഭല്യത്തിൽ കൊണ്ട് വന്നാൽ കേരളത്തിലെ പുതിയ വിദ്യാർത്ഥികൾ വരെ അയൽ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ എടുക്കാൻ നിർബന്ധിതരാകും. ഇത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അധഃപഥനത്തിന് കാരണമാകും. അതെ സമയം നമ്മുടെ സംസ്ഥാനത്തിലെ വിദ്യാർത്ഥികൾ പോലും അയൽ സംസ്ഥാനത്തിന് ഒരു മുതൽകൂട്ടായി മാറും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ എഞ്ചിനീയറിംഗിന് നമ്മുടെ സംസ്ഥാനത്തിലെ യൂണിവേഴ്സിറ്റികളിൽ വരുന്നതിൽ നിന്നും, നമ്മുടെ സംസ്ഥാനത്തിലെ വിദ്യാർത്ഥികൾ പോലും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യം വരും. അത് നമ്മുടെ സംസ്ഥാനത്തിനെ ആകെമാനം ബാധിക്കുകയും എല്ലാ സൗകര്യങ്ങളും ഉള്ള പല എഞ്ചിനീയറിംഗ് കോളേജുകളും സാമ്പത്തിക പ്രതിസന്ധിയും വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കും കാരണം അടച്ചു പൂട്ടാൻ നിർബന്ധിതരാകുകയും ചെയ്യും. അത് ധാരാളം അധ്യാപകരുടെയും ഒരു കോളേജിനെ ആശ്രയിച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെയും വരുമാനം വരെ നിലക്കുകയും, കേരള സംസ്ഥാനത്തിന്റെ തന്നെ അടിത്തറ ഇളക്കാൻ മാത്രം ശക്തിയുള്ള ഒരു കാരണമാകുകയും ചെയ്യും.കേരള സർക്കാർ ഇപ്പോൾ വിദ്യാർത്ഥികൾ പഠനത്തിനും ജോലിക്കും വേണ്ടി വിദേശത്തു പോകുന്നതിനു വരെ വിമർശനങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ, കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസം അവതാളത്തിലായാൽ അത് വീണ്ടും തിരിച്ചടിയാവും. അതിനാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഇയർ ബാക്ക് സംവിധാനം എടുത്ത് കളഞ്ഞു കേരളത്തിലെ വിദ്യാർത്ഥികൾക്കും സാങ്കേതിക വിദ്യാഭ്യാസത്തിനും ഇപ്പോൾ ഉള്ള ആശങ്കകൾ തീർക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും പ്രതീക്ഷിക്കുന്നു. ജൂൺ -ജൂലൈ മാസത്തിൽ അടുത്ത സെമെസ്റ്റർ രെജിസ്ട്രേഷന്റെ ടൈം ആയതിനാൽ തന്നെ സർക്കാർ എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഇടപെടണം എന്ന് അപേക്ഷിക്കുന്നു.

Victory
Share this petition
The Decision Makers
Petition created on 14 May 2024