*വിഷയം: 2026 ജൂലൈ മാസത്തിലെ Rule 185 ചട്ടഭേദഗതിയും, 2026 ജൂലൈ 26-ലെ വിജ്ഞാപനവും
The Issue
*വിഷയം: 2026 ജൂലൈ മാസത്തിലെ Rule 185 ചട്ടഭേദഗതിയും, 2026 ജൂലൈ 26-ലെ വിജ്ഞാപനവും സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ നേരിടുന്ന ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം*
ബഹുമാനപ്പെട്ട സാർ,
കേരളത്തിലെ ലക്ഷകണക്കിന് വരുന്ന CSEB പരീക്ഷാർഥികൾ നേരിടുന്ന കടുത്ത ആശങ്കകളും നീതിനിഷേധവും അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഈ നിവേദനം സമർപ്പിക്കുന്നത്.
സഹകരണ മേഖലയിലെ വിവിധ തസ്തികകളിലേക്ക് കൃത്യമായ പഠനവും കഠിനാധ്വാനവും നടത്തി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളാണ് ഞങ്ങൾ. എന്നാൽ 2026 ജൂലൈ മാസത്തിൽ കൊണ്ടുവന്ന Rule 185 ചട്ടഭേദഗതിയും (July Rule Amendment 2026), തുടർന്ന് 2026 ജൂലൈ 26-ന് പുറത്തിറങ്ങിയ വിജ്ഞാപനവും സഹകരണ മേഖലയിലെ തൊഴിൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വർഷങ്ങളായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് യുവാക്കളുടെ അവസരങ്ങളാണ് ഇത്തരം തീരുമാനങ്ങളിലൂടെ ഇല്ലാതാകുന്നത്. സൗജന്യങ്ങളല്ല, സുതാര്യമായി മത്സരിക്കാനുള്ള ന്യായമായ അവസരങ്ങളാണ് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നത്. യുവാക്കളുടെ ഭാവി വച്ച് പന്താടാതെ, ചട്ടഭേദഗതിയിൽ ന്യായമായ ചർച്ചകൾ നടക്കുകയും മെറിറ്റ് സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
പൊതു തൊഴിൽ അവസരങ്ങളിൽ സുതാര്യതയും തുല്യനീതിയും ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ അവകാശമാണ്.
അതിനാൽ താങ്കളുടെ ഭാഗത്ത് നിന്ന് താഴെ പറയുന്ന കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു:
Rule 185 ചട്ടഭേദഗതി മൂലമുണ്ടായ പ്രൊമോഷൻ - നേരിട്ടുള്ള നിയമന അനുപാത മാറ്റങ്ങൾ (Assistant Secretary 25% ആയി കുറച്ചതും, Junior Clerk 1:2 ആക്കിയതും) പുനഃപരിശോധിക്കുക.
2026 ജൂലൈ 26-ലെ വിജ്ഞാപനം പുനഃപരിശോധിക്കുകയും അർഹരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാനും പ്രതികരിക്കാനുമുള്ള സമയം നീട്ടി നൽകുകയും ചെയ്യുക.
വിജ്ഞാപനങ്ങളും ഭേദഗതികളും കൃത്യമായ സുതാര്യതയോടെ പൊതുസമക്ഷം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
ഉദ്യോഗാർത്ഥികളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും അടിയന്തര സംവിധാനം ഒരുക്കുക.
സഹകരണ മേഖലയിലെ റിക്രൂട്ട്‌മെന്റ് നടപടികളിൽ മെറിറ്റും സുതാര്യതയും ഉറപ്പുവരുത്താൻ അങ്ങയുടെ ഭാഗത്തുനിന്ന് അടിയന്തര അനുഭാവപൂർണ്ണമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
CSEB ഉദ്യോഗാർത്ഥികൾ

2,660

The Decision Makers
Petition Updates
Share this petition
Petition created on 11 August 2026