ഏകീകൃത കുർബാന സിറോ മലബാർ സഭയിൽ എല്ലായിടത്തും നടപ്പിലാക്കുക

The Issue

**മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും  മറ്റു മെത്രാന്മാരും അറിയാൻ*

എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2024 ജൂൺ 9ന് ഒരു സർക്കുലറും, ജൂൺ 21ന് സിനഡാനന്തര അറിയിപ്പും, ജൂലൈ 1ന് മറ്റൊരു അറിയിപ്പും നൽകിയിരുന്നല്ലോ. ആദ്യത്തേത് മാർപാപ്പയുടെ നിർദ്ദേശപ്രകാരം റോമിൽ വച്ച് നടന്ന ഉന്നത അധികാര സമിതിയുടെ തീരുമാനമനുസരിച്ചും രണ്ടാമത്തേത് സീറോ മലബാർ സഭാസിനഡിൻ്റെ  അഭിപ്രായമനുസരിച്ചും അവസാനത്തേത് മാർ പാംപ്ളാനി മെത്രാപോലീത്തയുടെ നേതൃത്വത്തിൽ, എറണാകുളത്തെ വിമതരുമായി ഉണ്ടാക്കിയ കരാർ അനുസരിച്ചും പുറപ്പെടുവിച്ചതാണെന്ന് എല്ലാവർക്കും അറിയാമല്ലോ.

ആദ്യത്തെ സർക്കുലർ  കൃത്യമായും ശക്തമായും സഭയുടെ നിലപാടുകൾ അവതരിപ്പിച്ചപ്പോൾ  സിനഡാന്തര അറിയിപ്പ് ആ തീരുമാനങ്ങളേ കൂടുതൽ അരക്കിട്ട് ഉറപ്പിച്ചു. അതിൽ വിറളി പൂണ്ട വിമതർ, മാർ പാമ്പ്ലാനിയുമായി ഉണ്ടാക്കിയ അവിശുദ്ധ കരാറാണ് മൂന്നാമത്തെ അറിയിപ്പ്എന്ന രീതിയിൽ ജൂലൈ ഒന്നാം തീയതി, വിമതർക്ക് അനുകൂലമായി കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തത്.

അതിലൂടെ നടപ്പിലായത് സഭാ തലവന്റെ അനുഗ്രഹത്തിൽ, അഡ്മിനിസ്ട്രേർ മാർ ബോസ്കോ പിതാവിന്റെ നേതൃത്വത്തിൽ, മാർ പാംപ്ളാനിയുടെ കാർമ്മികത്വത്തിൽ, വിമതർക്കനുകൂലമായി സംവിധാനം ചെയ്യപ്പെട്ട നാടകമാണ് എന്നത് നമ്മുടെ സഭ ഇന്നു കടന്നു പോകുന്ന ധാർമ്മിക അപചയത്തിൻ്റെ  അവസാനത്തെ തെളിവായി നമ്മുടെ മുൻപിൽ നിലകൊള്ളുന്നു. 

ഈ അവസരത്തിൽ സിറോ മലബാർ സഭയിൽ അംഗമായ ഞാൻ എൻ്റെയും വരും തലമുറകളുടേയും ആത്മീയ വളർച്ചയ്ക്ക് അത്യന്താപേഷിതമായതും തിരുസഭ കല്പിച്ച് അനുവദിച്ചു തന്നിട്ടുള്ളതുമായ വിശുദ്ധ കുർബാന, സിറോ മലബാർ സഭയിൽ എല്ലായിടത്തും ഒരേ പോലെ അർപ്പിക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.

വർഷങ്ങൾക്കു മുമ്പേ പരിശുദ്ധ സിംഹാസനം വഴിയായി അനുവദിച്ചു കിട്ടിയിട്ടുള്ളതും 2024 ജൂൺ 9 ന് സിറോ മലബാർ സഭാ പിതാവായ മാർ റാഫേൽ തട്ടിൽ പിതാവും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവും സംയുക്തമായി ഒപ്പുവെച്ച 04/ 2024 സർക്കുലർ പ്രകാരം ഏകീകൃത കുർബാന മാത്രമാണ് സഭയുടെ ഔദ്ധ്യോഗിക കുർബാന എന്നു അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം  പറഞ്ഞിരിക്കുന്നതുമായ ഏകീകൃത വിശുദ്ധ കുർബാന എൻ്റെ ഇടവക ദേവാലയത്തിലും നടപ്പിലാക്കാൻ വേണ്ട ധീരമായ നടപടികൾ 2024 ഓഗസ്റ്റ് മാസം 18-ാം തീയതി മുതൽ നടക്കുന്ന സിനഡിൽ നിന്നും ഉണ്ടാകണമെന്ന് തീക്ഷണമായി ആഗ്രഹിക്കുന്നു, ആവശ്യപ്പെടുന്നു. 

അതോടൊപ്പം,2022 ഡിസംബർ 23 - 24 തീയതികളിൽ സെൻ്റ് മേരീസ് ബസ്ലിക്കയിൽ പ്രതികാര ബുദ്ധിയോടെ 16 തുടർ ആഭിചാര കുർബാനകൾ ചൊല്ലി 'പരിശുദ്ധ കുർബാനയെ  അവഹേളിച്ച (Abusive Eucharistic Celebration ) പുരോഹിതർക്ക് എതിരെയും, സഭയുടെ പ്രബോധനങ്ങളെ അവഹേളിക്കുകയും തെറ്റായ വായ്മൊഴിവഴി വിശ്വാസികളിൽ ആത്മീയ ഇടർച്ചയ്ക്കു കാരണക്കാരായ വൈദീകരേയും അത്മായരേയും, വ്യാജരേഖ കേസിൽ പ്രതികളായ വൈദികരെയും, മെത്രാനേയും,മാതൃകാപരമായും കാനോനികമായും ശിക്ഷിക്കണമെന്നും എല്ലാ സിനഡു പിതാക്കന്മാരോടും അപേക്ഷിച്ചു കൊണ്ട് ഈ അപേക്ഷ സമർപ്പിക്കുന്നു.

റെജി ഇളമത (പ്രസിഡൻ്റ് MTNS)

സേവ്യർ മാടവന (ജനറൽ സെക്രട്ടറി MTNS)

avatar of the starter
Reji Elamatha President MTNSPetition StarterI am a social entrepreneur who is engaged in religious and social causes for Nazranis or Syro Malabar Catholics.

3,037

The Decision Makers

Major Arch Bishop Mar Raphel Thattil
Major Arch Bishop Mar Raphel Thattil
Petition updates