എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്സി മുഖേന നടത്തുക
The Issue
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന അശ്ലീലങ്ങളാണ് കോഴസമ്പ്രദായം,സ്വജന പക്ഷപാതം, സാമൂഹിക നീതി നിഷേധം എന്നിവ. ഇവയെല്ലാം സമഗ്രമായി പരിശോധിച്ചാൽ മാത്രമേ പരിഹാര നടപടികളെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കാൻ കഴിയുള്ളൂ.
ഏഷ്യാനെറ്റ് വാർത്ത ചാനൽ ഒളി ക്യാമറ ഓപ്പറേഷൻ വഴി ഒരു എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കോഴയെക്കുറിച്ചുള്ള തെളിവുകൾ ജനമധ്യത്തിന് മുമ്പിൽ നിരത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു.കേരള സർക്കാരോ പൊതു സമൂഹമോ ഇത് ഗൗരവമായി എടുക്കുന്നില്ല എന്നത് നവോഥാന കേരളമെന്ന പേരിന് കളങ്കം ചാർത്തുന്നതാണ്. കേരളത്തിലെ ഏറ്റവും പ്രബലരായ രണ്ട് മുന്നണിയെയും നയിക്കുന്ന പാർട്ടികളുടെ പ്രാദേശിക നേതാക്കൾ ഈ കോഴപ്പണ ആരോപണത്തിൽ ഭാഗഭാക്കായതും മറ്റു രണ്ടു പാർട്ടികളുടെ നേതാക്കൾ ഭാഗഭാക്കായ രണ്ട് കോഴപ്പണക്കേസുകളും വാർത്തയായെങ്കിലും അവയും പൊതു മനസ്സാക്ഷിയെ ഞെട്ടിച്ചില്ല.ഇപ്പോൾ 2026ജൂലൈയിൽ പാലക്കാട് ഒരു എയ്ഡഡ് സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ വാങ്ങി, ജോലി നൽകാതെ കളിപ്പിച്ച ഒരാളോട് പണം തിരികെ ചോദിച്ചപ്പോൾ മർദ്ദനവും വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതും പണം വാങ്ങിയ ആളുടെ മകൻ പോലീസ് പിടിയിൽ ആയതും വാർത്ത ആയിരിക്കുന്നു!
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റുകൾ മിക്കതും സ്വന്തം ജാതി, മതക്കാരിൽ നിന്ന് മാത്രം നിയമനങ്ങൾ നടത്തുന്നതും ഒരു കോടി രൂപ വരെ കോഴവാങ്ങുന്നതും(അമ്പലപ്പുഴ എംഎൽഏ ജി. സുധാകരൻ പൊതു വേദിയിൽ പറഞ്ഞത് )ഒട്ടും അതിശയകരമായി തോന്നാത്ത ഒരു സമൂഹമായി നാം അധഃപതിച്ചു എന്നതാണ് നേര്.
സ്വജന പക്ഷപാതത്തിന്റെ മറ്റൊരു വശംതന്നെയാണ് അന്യജാതി,മതങ്ങളെ അകറ്റി നിർത്തൽ. എല്ലാ ജാതി, മത വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുന്നത് അധ്യാപക, അനധ്യാപക ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ കഴിയും എന്നത് മാത്രമാണ് കാരണം.
എന്നാൽ അധ്യാപക അനധ്യാപക നിയമനങ്ങളിൽ മാനേജ്മെന്റ് സ്വന്തം ജാതി, മത വിഭാഗങ്ങളെത്തന്നെ പരമാവധി ഉൾപ്പെടുത്തുന്നതാണ് കാണുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമായും മറ്റും അപൂർവമായി മറ്റ് ജാതി, മത വിഭാഗങ്ങളിൽ പെട്ടവരെ നിയമിക്കുമ്പോഴും കോഴപ്പണത്തിൽ വിട്ടു വീഴ്ചകൾ വരുത്താറില്ലത്രേ.പ്രബല സമുദായങ്ങളിൽ നിന്നുള്ളവരെയേ സാധാരണ ഗതിയിൽ ഇങ്ങനെ നിയമിക്കാറുള്ളൂ എന്നതും ശ്രദ്ധേയമാണ്.ആദിവാസി, ദലിത് വിഭാഗങ്ങളോട് ഏറെക്കുറെ അയിത്തം കൽപ്പിച്ച് പുറത്ത് നിർത്തുന്നതായി സംശയിക്കണം.
കേരളീയ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഈ കാൻസർ ചികിത്സിച്ചു ഭേദമാക്കാൻ
ഇന്ത്യൻ ഭരണഘടനയുടെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണം.
കേരള വിദ്യാഭ്യാസ നിയമത്തെ സംബന്ധിച്ച പരാതികൾ തീർപ്പ് കൽപ്പിച്ചു കൊണ്ട് സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ച് 22-05-1958 ന് വ്യക്തമാക്കിയത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനാധികാരം സംസ്ഥാന സർക്കാരിനാണെന്നും നിയമനങ്ങൾ നിയമനങ്ങൾ പിഎസ്സിക്ക് വിടണമെന്നുമാണ്.തുടർന്ന് വന്ന പട്ടംതാണുപിള്ള സർക്കാർ നിയമനാധികാരം മാനേജ്മെന്റിന് നൽകി നിയമഭേദഗതി വരുത്തി.
6-1-2020 ലെ പശ്ചിമ ബംഗാൾ മദ്രസ്സാകേസ് വിധിയിലും മതപഠനം ഒഴികെ മറ്റു പഠനങ്ങൾക്കുള്ള അധ്യാപകരുടെ നിയമനാധികാരം സംസ്ഥാന സർക്കാരിനാണെന്ന്സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.
ഭിന്നശേഷി വിഭാഗങ്ങൾക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നൽകണം എന്ന കേരള സർക്കാരിന്റെ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ പരാതി നൽകിയ എൻഎസ്എസ് മാനേജ്മെന്റും കാത്തലിക്ക് മാനേജ്മെന്റ് കൺസോർഷ്യവും കേസ് പിൻവലിച്ചത് സുപ്രീംകോടതിയിൽ നിന്നുണ്ടായ ശാസനയെ തുടർന്നാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള യുവജന എംഎൽഎമാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്സിക്ക് വിട്ടു കൊടുത്തുകൊണ്ടുള്ള ബില്ല്
കേരള നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയാൽ മാത്രം മതിയാകുന്നതാണ്. അതുമാത്രം മതി സംവരണാവകാശം നൽകി സാമൂഹിക നീതി കൈവരിക്കാൻ.ഒപ്പം തന്നെ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവസര തുല്യത ഉറപ്പാക്കാനും അതുവഴി അഴിമതിയും സ്വജന പക്ഷപാതവും അവസാനിപ്പിക്കാനും കഴിയും.
ഇതിനെതിരെ നിലപാട് സ്വീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിപോലും ഇല്ലെന്നിരിക്കേ ഭരണമുന്നണിയും പ്രതിപക്ഷവും അനങ്ങാപ്പാറ നയം തുടരുന്നതെന്താണ്?LDF, UDF, BJP മുന്നണികളും പാർട്ടികളും ആരുടെ കൂടെയാണ് എന്നറിയാൻ ജനങ്ങൾക്ക് താൽപര്യം ഉണ്ട്.
കേരളത്തിലെ മുഴുവൻ യുവാക്കളുടെയും ആവശ്യമാണിത്. ജനാധിപത്യ ബോധമുള്ള എല്ലാവരും ഇതിനെ പിന്തുണക്കും.കേരള സർക്കാരോ നിയമസഭയോ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ് സിക്ക് വിട്ടു കൊണ്ട് നിയമഭേദഗതി വരുത്തി ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി കേരളീയ സമൂഹത്തോട് നീതി കാണിക്കണം. ചരിത്രം രചിക്കണം.

482

Supporter Voices
Petition Updates
Share this petition
Petition created on 19 July 2026