#JusticeForPonnu | Poor Farmer killed by forest Officer's under illegal custody in Kerala

0 have signed. Let’s get to 2,500!


കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ മുൻപാകെ കർഷകർ സമർപ്പിക്കുന്ന സങ്കടഹർജിയും, പരാതിയും

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ, 2020 ജൂലൈ മാസം 28-ആം തിയ്യതിയിൽ യാതൊരു തെളിവും ഇല്ലാതെ, ഒരു നിയമനടപടിക്രമങ്ങളും പാലിക്കാതെ, ഫോറസ്റ്റുകാർ കള്ളക്കേസിൽ അകാരണമായി കസ്റ്റഡിയിൽ എടുത്ത, പൊന്നു എന്ന മത്തായി കസ്റ്റഡിയിൽ വെച്ചു ക്രൂരമായ മർദനത്തിൽ കൊല്ലപ്പെടുകയും, കൊല്ലപ്പെട്ട പൊന്നുവിന്റെ മൃതദേഹം കിണറ്റിൽ തള്ളി അതൊരു ആത്മഹത്യ ആന്നെന്നു വരുത്തി തീർക്കുകയും ചെയ്യാൻ ഉള്ള ശ്രമം ആണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇതുവരെ നടന്നിട്ടുള്ളത്.

പൊന്നു കൊലചെയ്യപ്പെട്ടിട്ടു ഇന്ന് (07/08/2020) പത്തു ദിവസം തികയുമ്പോഴും പൊന്നുവിന്റെ മൃതദേഹം മോർച്ചറിയിൽ നീതികിട്ടുന്നതും കാത്ത്‌, ശവസംസ്‌കാരം നടത്താതെ കാത്തു കിടക്കുകയാണ്.

കൊലപാതകത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.

അമേരിക്കയിലെയും, ഇറാഖിലെയും, ഉത്തരേന്ത്യയിലെയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയോ, കൃഷി മന്ത്രിയോ, വനം വകുപ്പ് മന്ത്രിയോ ഈ നിമിഷം വരെ ഒരു ആശ്വാസ വാക്ക് പോലും പറഞ്ഞിട്ടില്ല.

ഒരു സാധാരണ കർഷകന്റെ ജീവന് ഇലക്ഷൻ സമയത്തെ ഒരു വോട്ടു എന്നതിനപ്പുറം, ഒരു പൂച്ചക്കുഞ്ഞിന്റെ വിലപോലും കല്പിക്കാത്ത ഭരണകൂട ഭീകരതയുടെ തെളിവാണ് 10 ദിവസമായിട്ടും നീതികിട്ടാത്ത പൊന്നുവിന്റെ മൃതദേഹം.

ദയവായി ഈ അനീതിക്കെതിരെ പ്രതിഷേധിക്കൂ, അധികാരികളുടെ കണ്ണു തുറക്കും വരെ നമ്മുടെ ഈ പെറ്റിഷൻ ലോകം മുഴുവൻ ഉള്ള മലയാളികളുടെയും, മനുഷ്യസ്നേഹികളുടെയും അടുക്കൽ എത്തുവാൻ ഷെയർ ചെയ്യൂ, പൊന്നു എന്ന നമ്മുടെ സഹജീവിക്ക് വേണ്ടി നമുക്ക് ഈ കൊറോണ കാലഘട്ടത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ നീതി ആണത്.

അനാഥമായത് പൊന്നുവിന്റെ രണ്ടു കുഞ്ഞുങ്ങളും, പൊന്നുവിന്റെ വിധവയും മാത്രമല്ല, അത്താണി നഷ്ടപ്പെട്ടത് അരക്ക് താഴേക്കു തളർന്നു പോയ ഒരു സഹോദരിയും, ഭർത്താവ് മരിച്ചു പോയ മറ്റൊരു സഹോദരിയും, അവരുടെ രണ്ടു കുഞ്ഞുങ്ങൾക്കുമാണ്
���

നന്ദി,
ജയ് കിസാൻ,

കേരളത്തിലെ കർഷകരും വന്യമൃഗശല്യവും

കേരളത്തിലെ കർഷകരുടെ അവകാശങ്ങൾക്കും, അവർ നേരിടുന്ന വന്യമൃഗശല്യതിനും, നീതി നിഷേധത്തിനും വേണ്ടി സോഷ്യൽ മീഡിയയിൽ ശബ്ദമുയർത്തുന്ന ഏറ്റവും വലിയ കർഷക കൂട്ടായ്മ്മ.

*********** English Version**********

Petition presented before Sri. Pinarayi Vijayan, the honorable chief minister of Kerala.
The Family of a Slain farmer in Kerala Seeks Justice

We demand the arrest and prosecution of the criminal officials of the forest department of Kerala who has taken Ponnu into custody and killed him.


Pathanamthitta, Kerala, India: Late Mathai was taken into custody on Tuesday (28/7/2020) by the officers of the Kerala Forest Department in Chittar, Pathanamthitta district in Kerala. Later his body was found in nearby well.

  • The family states Mathai was taken into custody on a groundless accusation.
  • No proper procedures were followed for his arrest by the officers of the forest department.
  • The specific incident has typically received societal and considerable media attention.
  • The family has dismissed the report and said they will not perform the last rites of P P Mathai till they “get justice”. The body has been kept in the mortuary of a private hospital in Ranni after postmortem.

  • Seven rangers, including the deputy ranger of the Chittar forest station, who took Mathai into custody from his home, have been sent on compulsory leave.