Justice For Palathayi POCSO Case

Justice For Palathayi POCSO Case

The Issue

പാലത്തായി 9 വയസ്സുകാരിയെ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ച POCSO കേസുമായി ബന്ധപ്പെട്ട് വളരെ വലിയ ജന പ്രതിഷേധം രേഖപ്പെടുത്തികൊണ്ടാണ് ഈ പരാതി സമർപ്പിക്കുന്നത് .

  •  പ്രതിയെ അറസ്റ്റ് ചെയ്ത് 50 ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ ക്രൈംബ്രാഞ്ച് ഇടപെട്ടിട്ടും ഇതുവരെ വ്യക്തമായ ഒരു അന്വേഷണം നടക്കുകയോ,തെളിവുകൾ ശേഖരിക്കുകയോ ചെയ്തിട്ടില്ല എന്നതിന്റെ പ്രധാന തെളിവാണ് ഇത്രയും ദിവസങ്ങൾക്ക് പിന്നിട്ടിട്ടും ചാർജ്ഷീറ്റ് ഫയൽ ചെയ്യാത്തതും,കേസിനെ സംബന്ധിച്ചു യാതൊരു റിപ്പോർട്ടുകളും സമർപ്പിക്കാത്തതും.
  • കുട്ടിയുടെ മൊഴി ഒന്നിലധികം തവണ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി എടുത്തു. എട്ടു തവണ മൊഴി എടുത്തു എന്നത് മൊഴിയിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ആസൂത്രിതമായോ,അല്ലാതെയോ പോലീസിന് ചൂണ്ടിക്കാണിക്കാം എന്നതിന് തെളിവാണ്.
  • ആയതിനാൽ റിമാന്റ് കാലാവധി കഴിയുന്നതോട് കൂടി പ്രതി പല തരത്തിലുള്ള സമ്മർദ്ദങ്ങൾ കുട്ടിയുടെ കുടുംബത്തിനു മേലെ നടത്താനുള്ള സാധ്യത വളരെ വലുതാണ്.
  • ഈ വിഷയവുമായി ബന്ധപ്പെട്ട് ചില വ്യക്തികളും പ്രതിനിധികരിക്കുന്ന സംഘടനകളും പോലീസ് മൂവ്മെന്റ് രജിസ്റ്റർ ഉൾപ്പടെയുള്ള കാര്യങ്ങൾ വിവരാവകാശനിയമം 6(1),6(3) പ്രകാരം ചോദിച്ചപ്പോഴും ജില്ലാ പോലീസ് അധികാരി ഉൾപ്പടെ നിരസിച്ചതായി തീർപ്പ് കല്പിക്കുകയായിരുന്നു
  • വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിട്ടു പോലും പോലീസിന്റെ അനാസ്ഥ വളരെ അധികം സംഭവിച്ചിട്ടുണ്ട് .അതിന് തെളിവാണ് ചില ഉദ്യോഗസ്ഥർ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതും പിന്നീട് ക്രൈംബ്രാഞ്ചിന് ഏല്പിക്കേണ്ടി വന്നതും...എന്നാൽ ഇതു സംബന്ധിച്ച തുടർനടപടികൾ കാര്യമായ രീതിയിൽ ഇതുവരെയും ഉണ്ടായിട്ടില്ല.
  • ഈ സാഹചര്യത്തിൽ കുടുംബത്തിനു മേലെ അധിയായ സമ്മർദ്ദം നിലനിൽക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല,കേസിലെ കൂട്ട്പ്രതികളെ കേസിൽ ഉൾപെടുത്താതെ ഇപ്പോഴും ഒരു പ്രതിയെ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നതിൽ തന്നെ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നതിൽ സംശയമില്ല.കൂട്ട് പ്രതികളിൽ ഉൾപ്പെട്ട ഒരാളെ പോലും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല എന്നതിൽ തന്നെ വളരെ വലിയ അനാസ്ഥയാണ് കാണിക്കുന്നത്.
  • 18 വയസ്സിന് താഴെയുള്ള ഓരോ കുഞ്ഞും സമൂഹത്തിൻ്റെ പൊതു സ്വത്താണ്. ആയതിനാൽ ഇത്രയും ദിവസം പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ ചാർജ് ഷീറ്റ് ഹാജരാക്കാത്തതിൽ സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപൗരനെന്ന നിലയിൽ ശക്തമായ പ്രധിഷേധ രേഖപ്പെടുത്തുകയും നടപടിയാവും വരെ പൊതുധാരക്ക് മുൻപിൽ വിഷയങ്ങളെത്തിക്കുകയും ചെയ്യുന്നതാണ്.

ഉടനടി കുടുംബത്തിന് ആവശ്യമായ സുരക്ഷ ഒരുക്കുകയും, ചാർജ് ഷീറ്റ് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുയും,കൂട്ട്പ്രതികളുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതുൾപ്പെടെ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കുന്നതിനുള്ള ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു..

#justiceforhashtags

avatar of the starter
#justiceforhashtags TeamPetition Starter
This petition had 5,491 supporters

The Decision Makers

dgp.pol@kerala.gov.in
dgp.pol@kerala.gov.in
Cheif minister kerala
Cheif minister kerala
spknr.pol@kerala.go
spknr.pol@kerala.go
DGP
DGP

Petition Updates

Share this petition

Petition created on 9 June 2020