ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക

The Issue
പ്രിയ സുഹൃത്തുക്കളെ,
സ്കൂളുകളിലും കോളേജുകളിലും നമ്മൾ നിരവധിയായ വിഷയങ്ങൾ പഠിക്കുന്നുണ്ടെങ്കിലും നമ്മുടെ ദൈന്യംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ശാരീരിക-മാനസിക-സാമൂഹിക പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതിൽ കൃത്യമായ പരിശീലനം നൽകുന്നതിൽ നമ്മുടെ അക്കാദമിക പുസ്തക പഠന രീതികൾക്ക് കാര്യമായ മാറ്റം കൊണ്ടുവരാൻ സാധിച്ചിട്ടില്ല എന്ന് വർത്തമാനകാല സംഭവങ്ങൾ നമ്മേ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്.
ഇവയെ മറികടക്കാൻ പലതരം പാഠ്യേതര പദ്ധതികൾ വിവിധ സർക്കാർ തലങ്ങളിൽ രൂപീകരിക്കപ്പെടുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചിലത് നടപ്പിലായി വരുന്നുമുണ്ടെങ്കിലും അവയൊന്നും ശ്വാശ്വതമായ ഒരു മാറ്റം കൊണ്ടുവരുന്നില്ല എന്ന് നമുക്ക് കാണാം. ഇത്തരമൊരു സാഹചര്യത്തിൽ പാഠപുസ്തകങ്ങളിൽ തന്നെ ഒരു പാഠ്യ വിഷയമായി ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം (Physical-Social-Mental Well-Being) വരുന്നതാണ് കൂടുതൽ സുസ്ഥിരവും സമഗ്രവുമായ മാറ്റത്തിന് നല്ലതെന്ന് കരുതുന്നു.
- "ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം" എന്ന വിഷയം ഒരു ഐച്ഛികവിഷയം എന്ന നിലയിലല്ലാതെ മൂല്യനിർണ്ണയം നടത്തപ്പെടുന്ന ഒരു വിഷയമായി തന്നെ സ്കൂൾ പാഠ്യപദ്ധതിയിൽ നിർബന്ധിത വിഷയമായി ഉൾപ്പെടുത്തുക.
- വിദഗ്ധരുടെ നിർദ്ദേശത്തോടെ സമഗ്രമായ പഠനരേഖകൾ തയാറാക്കുക.
- ഈ പാഠ്യപദ്ധതി ഫലപ്രദമായി നൽകുന്നതിന് അധ്യാപകർക്ക് മതിയായ പരിശീലനം നൽകുക.
നമ്മുടെ കുട്ടികളുടെ അക്കാദമിക ആവശ്യങ്ങൾ മാത്രമല്ല, അവരുടെ സമഗ്ര ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിദ്യാഭ്യാസ പരിഷ്കരണത്തെ പിന്തുണയ്ക്കുവാൻ താത്പര്യപ്പെടുന്നവർ ഈ ഡിജിറ്റൽ പെറ്റീഷൻ സൈൻ ചെയ്ത് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ commentകൾ ആയി രേഖപ്പെടുത്തി, സമാനചിന്താഗതിയുള്ളവർക്ക് അയച്ചു കൊടുക്കണം എന്നഭ്യർത്ഥിക്കുന്നു.

1

The Decision Makers
Petition created on 15 March 2025