Support justice in dowry-related domestic violence case

132

Let’s get to 200 signatures!
Petitions with 1,000+ supporters are 5x more likely to win!

The Issue

ബഹു.വനിത ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് അർച്ചന വിമൻസ് സെന്റർ ഏറ്റുമാനൂറിന്റെ നേതൃത്വത്തിൽ സമർപ്പിക്കുന്ന സിഗ്നേച്ചർ ക്യാമ്പയിനോട് കൂടിയ നിവേദനം.

മനുഷ്യമനസാക്ഷിയെ വേദനിപ്പിച്ചുകൊണ്ട് സെപ്റ്റംബർ 30-2026ന് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലം ജില്ലയിൽ നീണ്ടകരയിൽ മണ്ണാത്തറ സ്വദേശിനി അഞ്ചു (24)വിന് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും ക്രൂരമായ പീഡനത്തിനിരയാകേണ്ടിവന്ന  കേസിലെ പ്രതിയെ ഉടൻതന്നെ സ്ത്രീധന നിരോധന നിയമത്തിൻ കീഴിലുള്ള വകുപ്പുകൾ കൂടി ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഇതിനാൽ ഞങ്ങൾ ആവശ്യപ്പെടുന്നു.
 ഇതുപോലെയുള്ള സംഭവങ്ങൾ ഇന്ന് നമ്മുടെ സാക്ഷര കേരളത്തിൽ നടക്കുന്നതിനുള്ള കാരണം സ്ത്രീധന നിരോധന നിയമം- 1961 ഇതുവരെയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. വിവാഹവുമായി ബന്ധപ്പെട്ട് വധുവിന് പിതൃ സ്വത്തായി ലഭിക്കുന്ന സമ്പത്ത് ഭർതൃ വീട്ടുകാർ വിവാഹത്തിന് മുമ്പ് തന്നെ കൈയടക്കുന്നതും ദുർവിനിയോഗം ചെയ്യുന്നതും തുടർന്നുകൊണ്ടിരിക്കുന്നു. വിവാഹം നടക്കണമെങ്കിൽ വധുവിന് വിവാഹത്തിന് മുമ്പ് പിതൃ സ്വത്ത് ലഭിക്കണമെന്ന സമ്പ്രദായത്തിന് മാറ്റം വരാതെ നിലനിൽക്കുകയും അത് വേണ്ടുവോളം ലഭിക്കുന്നത് വരെ വധുവിന് പീഡനം ഏൽക്കേണ്ടി വരികയും ചെയ്യുന്നു.
എല്ലാ ജില്ലകളിലും വനിതാ ശിശു വികസന ഓഫീസർ, സ്ത്രീധന നിരോധന ഓഫീസറായി പ്രവർത്തിക്കുവാൻ നിയമം അനുശാസിക്കുമ്പോൾ ഈ നിയമം വളരെ കാർക്കശമായി  പ്രവർത്തികമാക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. അതുപോലെതന്നെ സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് സത്യവാങ്മൂലം ഗവൺമെന്റ് ഉദ്യോഗസ്ഥരായ വരൻമാർ സ്ത്രീധന നിരോധന ഓഫീസർക്ക് നൽകേണ്ടതാണ് എന്ന് നിയമം നിർബന്ധമായും നടപ്പിലാക്കേണ്ടതാണ്. സ്ത്രീകൾക്ക് സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന കൊടിയ പീഡനത്തിൽ നിന്ന്  സംരക്ഷണം നൽകാൻ ഇത്തരം നിയമങ്ങളും ആവശ്യമായ മറ്റ് നിയമങ്ങളും കൃത്യതയോടെ പാലിക്കപ്പെടണമെന്ന് ഇതിനാൽ ഞങ്ങൾ ആവശ്യപ്പെടുന്നു.

avatar of the starter
Thresiamma MathewPetition Starter

Petition Updates