Operate KSRTC bus Service in Sundays & Public Holidays in Alappuzha - Ernakulam Beach road

The Issue
ആലപ്പുഴ-എറണാകുളം തീരദേശ റോഡിലൂടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർ, പ്രത്യേകിച്ച് ദൈനംദിന വേതനക്കാർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, ചികിത്സക്കായി പോകുന്ന രോഗികൾ എന്നിവരൊക്കെയും ഗതാഗതത്തിനായി KSRTC സർവീസുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ നിലവിൽ ഞായറാഴ്ചകളും, പൊതുഅവധി ദിവസങ്ങളിലും ഈ റൂട്ടിൽ KSRTC ബസ്സുകൾ സർവീസ് നടത്താത്തത് മൂലം യാത്രക്കാർ കടുത്ത പ്രയാസം അനുഭവിക്കുന്നു.
KSRTC ഈ റൂട്ടിലെ യാത്രക്കാരെ പ്രധാനമായും സർക്കാർ ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ച് സർവീസ് നടത്തുന്നതായി കരുതപ്പെടുന്നു. എന്നാല്‍, ഏറ്റവും കൂടുതല്‍ ഈ യാത്രാ മാർഗം ആശ്രയിക്കുന്നത് തീരദേശമേഖലയിലെ സാധാരണ തൊഴിലാളികളാണ്.
അതിനാൽ, യാത്രക്കാരുടെ പ്രയാസം പരിഗണിച്ച് താഴെ പറയുന്ന സർവീസുകൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു:
1. ആലപ്പുഴ KSRTC ഡിപ്പോ മുതൽ
സർവീസ് സമയം: 6:30 AM
റൂട്ട്: ആലപ്പുഴ → ബീച്ച് റോഡ് വഴി → എറണാകുളം
2. എറണാകുളം KSRTC ഡിപ്പോ മുതൽ
സർവീസ് സമയം: 6:30 AM
റൂട്ട്: എറണാകുളം → ബീച്ച് റോഡ് വഴി → വണ്ടാനം മെഡിക്കൽ കോളേജ് (ആലപ്പുഴ)
തീരദേശ മേഖലയിൽ സ്വകാര്യ ബസ്സുകളുടെ അഭാവവും ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും യാത്രക്കാർ നേരിടുന്ന കഷ്ടപ്പാടുകളും പരിഗണിച്ച്, ഇതു സംബന്ധിച്ച് അത്യാവശ്യമായ നടപടി സ്വീകരിച്ച് നിലവിൽ ഉള്ള KSRTC സർവീസുകൾ ഞായറാഴ്ചയും, പൊതു അവധി ദിവസങ്ങളിലും ആരംഭിക്കണമെന്ന് അപേക്ഷിക്കുന്നു.
127

Petition created on 16 February 2025