ഇന്ത്യൻ പാസ്പോർട്ടിന്റെ നിറംമാറ്റത്തിനെതിരെ പ്രവാസി ലോകമേ പ്രതിഷേധിക്കുക ..

Das Problem
ഇന്ത്യൻ പാസ്പോർട്ടിന്റെ നിറംമാറ്റത്തിനെതിരെ പ്രവാസി ലോകമേ പ്രതിഷേധിക്കുക
പാസ്പോർട്ട് ഏതൊരു പൗരന്റെയും ആധികാരിക രേഖയാണ്. സാധ്യമായ എല്ലാ രേഖകളും പരിശോധിച്ചു പോലീസ് വേരിഫിക്കേഷൻ വരെ നടത്തി നൽകുന്ന പാസ്പോർട്ടിനുള്ള ആധികാരികത മറ്റൊരു രേഖയ്ക്കുമില്ല. ഒരു ഇന്ത്യൻ പൗരന് വിദേശയാത്രയ്ക്ക് സർക്കാർ നൽകുന്ന അനുമതിപത്രം കൂടിയാണ് പാസ്പോർട്ട് . അത് അയാളുടെ വ്യക്തിത്വത്തിനു നൽകുന്ന ക്ലീൻ സർട്ടിഫിക്കറ്റ് തന്നെയാണ്.
സ്വതന്ത്രഭാരതത്തിൽ നാളിതുവരെ നൽകിയിട്ടുള്ള സാധാരണ പാസ്പോർട്ടുകൾ കടുംനീല നിറത്തിൽ മാത്രമായിരുന്നു. അതിൽ അയാളുടെ വിദ്യാഭ്യാസമോ, സാമ്പത്തിക സ്ഥിതിയോ ജോലിയോ, മറ്റൊന്നും ഒരു ഘടകം ആയിരുന്നില്ല. എന്നാൽ ഇന്ന് ബിരുദധാരികൾ അല്ലാത്തവരുടെ പാസ്പോർട്ട് ഓറഞ്ച് നിറത്തിൽ ഇറക്കാൻ സർക്കാർ തീരുമാനിക്കുന്നു. ഇതുവഴി അവർക്ക് വിദേശരാജ്യങ്ങളിലും വിമാനത്താവളങ്ങളിലും മറ്റും പ്രത്യേക പരിഗണന ലഭിക്കും എന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ഇവർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രണ്ടാംകിട പൗരന്മാരായി പരിഗണിക്കപ്പെടാൻ കാരണമാകും, എന്ന് സാമാന്യ ബോധമുള്ള ആർക്കും ചിന്തിച്ചാൽ മനസ്സിലാകും.
വിദ്യാഭ്യാസമില്ലാത്ത ആയിരക്കണക്കിനായ ഇന്ത്യക്കാരുടെ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് 1983-ൽ സർക്കാർ പ്രൊട്ടക്ടറേറ്റ് ഓഫ് എമിഗ്രേഷൻസ് സ്ഥാപിച്ചത്. ഇ സി ആർ മുദ്രയുള്ളവർക്ക് പല വിദേശരാജ്യങ്ങളിലും മാന്യമായ പെരുമാറ്റം ലഭിച്ചിരുന്നില്ല. ദീർഘനേരം ക്യൂവിൽ നിൽക്കുവാനും,നിലത്തിരിക്കുവാനും ഈ പാവങ്ങൾ നിർബന്ധിതരാക്കപ്പെട്ടിട്ടുണ്ട് . ഇങ്ങനെ ചിന്തിക്കുമ്പോൾ പുതിയ നിറം മാറ്റം കൂടുതൽ സങ്കീർണതകളിലേക്കല്ലേ നമ്മെ നയിക്കുന്നതെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ലോകം ഉണ്ടായ കാലം മുതൽ ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റേയും,വർണ്ണത്തിന്റേ യും ലിംഗവ്യത്യാസത്തിന്റേയും പേരിലുള്ള വിവേചനം നാം കണ്ടുമടുത്തതാണ്. അതിന്റെ പുതിയ അവതാരമാണ് ഈ നിറം മാറ്റം എന്നു പറയാതെ വയ്യ.
പാസ്പോർട്ടിന്റെ അകം പേജിൽ ഇ. സി. ആർ. മുദ്ര പതിപ്പിച്ചാൽ അത് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ മാത്രമാണ് തിരിച്ചറിയുന്നത്. എന്നാൽ പുറംചട്ടയ്ക്ക് നിറം മാറ്റിയാലോ അത് കാണുന്നവരെല്ലാം ആ വ്യക്തി വിദ്യാഭ്യാസം ഇല്ലാത്തവനാണെന്ന് തിരിച്ചറിയുന്നു. ഇത് പൊതുജനമധ്യത്തിൽ വിവസ്ത്രനാക്കപ്പെടുന്ന ഒരവസ്ഥയല്ലേ അയാൾക്ക് ഉണ്ടാവുക.
മേൽവിലാസം രേഖപ്പെടുത്തിയിരിക്കുന്ന അവസാന പേജ് നീക്കം ചെയ്തിരിക്കുന്നു എന്നതാണ് നിറം മാറ്റത്തിന് ഒപ്പം വരുത്തിയിരിക്കുന്ന മറ്റൊരു വലിയ പരിഷ്കാരം. ഇത് ഒട്ടേറെ വിവാദങ്ങൾക്ക് വഴി തെളിച്ചു. ആധാർ കാർഡിനെ മാത്രം ആധികാരിക രേഖയാക്കാനുള്ള ഒരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഇത്.
ഔപചാരിക വിദ്യാഭാസത്തിന്റെ പേരിൽ പൗരന്മാരെ വേർതിരിക്കുന്ന രണ്ടു തരം പാസ്പോർട്ട് പരിഷ്കാര നീക്കവും അഡ്രസ്സ് നിലനിർത്തിക്കൊണ്ടുള്ള അവസാന പേജ് മാറ്റാനുള്ള നീക്കവും ഉപേക്ഷിക്കൂ എന്ന് ഞങ്ങൾ ലക്ഷക്കണക്കിനുള്ള പ്രവാസി ഭാരതീയർ ഈ പെറ്റീഷനിലൂടെ അപേക്ഷിക്കുന്നു.
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്സും സ്വിറ്റസർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനകളും ഒരുമിച്ചു കൈകോർത്തു ഈ നിറംമാറ്റത്തിനെതിരെ ഒരു ആഗോള പെറ്റിഷൻ തയ്യാറാക്കുന്നു ...സഹകരിക്കുക ..

Petition geschlossen.
Jetzt die Petition teilen!
Die Entscheidungsträger*innen
Neuigkeiten zur Petition
Diese Petition teilen
Petition am 21. Januar 2018 erstellt