SYRO MALABAR CHURCH STOP FORCEFUL COLLECTION(സീറോ മലബാർ സഭയുടെ പണക്കൊതി അവസാനിപ്പിക്കുക)

0 have signed. Let’s get to 100!


Syro Malabar Church is going through the most scandalous time of its history! Right from its Major Archbishop to the local Parish Priests, most of its clergy is solely responsible for this melee. Holy Spirit and Jesus Christ have definitely deserted our Church, and today it is run as a corporate business house with the single target of generating maximum money. Money has become the blood and breath of our Church!

Ordinary people of the church is being looted on frivolous grounds! Parish Priests and their few sycophants have made the spiritual and temporal life miserable for the ordinary faithful. Migrants are forced to pay their entire earnings, both in their work place and in birth place! Sacraments are used to arm-twist the people to shell out millions! Dead bodies and funerals are used to tame those who easily don't fall in their line! In short, those in white robs have really become "white-robbers"!

Do you feel that enough is enough? Do you think that the Church (yes, we the laity is the Church and not the clergy) should be freed from these looters and robbers? Do you wish that our Church should be really guided by the Holy Spirit?

We request you to sign this online petition and widely circulate it, so that we may get several lakhs of signatures from the Syro Malabar faithful settled across the world. After 30 days, we will send this to all the authorities within our Church, right from the Pope to each of the Bishops.

Let this be an effective public campaign, which the clergy find it impossible to ignore!

സീറോ മലബാർ സഭ ചരിത്രത്തിലിതുവരെ ഉണ്ടാവാത്ത രീതിയിൽ ഒരു അപചയത്തിൽ ജീർണിച്ചു കിടക്കുകയാണ്. മേജർ ആർച്ചുബിഷപ്പ് മുതൽ താഴേക്കിടയിലെ ഇടവക വികാരിവരെ ഉള്ള പൗരോഹിത്യവർഗമാണ് ഇന്നത്തെ ഈ ജീർണതയുടെ കാരണക്കാർ. യേശു ക്രിസ്തുവും പരിശുദ്ധാൽമാവുമൊക്കെ സഭ ഉപേക്ഷിച്ചു പോയിക്കഴിഞ്ഞു. ഇന്ന് സഭ നടക്കുന്നത് തന്നെ ഒരു കോർപറേറ്റ് ബിസിനസ്പോലെ ഏതു വിധേനയും ഇത്രയുമധികം പണം സമാഹരിക്കും എന്ന ഒറ്റ ഉദ്ദേശത്തിലാണ്. സഭയുടെ ഉഛ്വാസവായുവും രക്തവും ഇപ്പോൾ പണം മാത്രമായി.

സഭയിലെ സാധാരണ ജനങ്ങളെ വെറും നിസാരകാര്യങ്ങൾ പോലും പറഞ്ഞു കൊണ്ട് കൊള്ളയടിക്കുകയാണ്. ഇടവക വികാരിമാരും അവരുടെ ചില ആശ്രിതരും കൂടി, ജനങളുടെ ആല്മീയജീവിതവും ഭൗതികജീവിതവും അസഹനീയമാക്കി. പുറംനാടുകളിൽ ജോലി ചെയ്‌യുന്നവരെ അവരുടെ ജോലിസ്ഥലത്തും നാട്ടിലും ഊറ്റിപിഴിയുകയാണ്. കൂദാശകൾപോലും ജനങ്ങളെ വരുതിയിൽ വരുത്താനായുള്ള തുറുപ്പുചീട്ടുകളാക്കി. ശവശരീരങ്ങളും സാംസ്‌കാരകര്മങ്ങളും ചോദ്യം ചെയ്‌യുന്നവരെ ഒതുക്കുവാനായുള്ള ആയുധങ്ങളാക്കി. ചുരുക്കത്തിൽ, വെളുത്ത ളോഹ, കൊള്ളയുടെ അടയാളമായി.

ഈ കളി ഇനിയെങ്കിലും നിർത്തണം എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ? സഭയെ (അതെ, നാമാണല്ലോ സഭ, അല്ലാതെ പുരോഹിതർ മാത്രമല്ല) ഈ കള്ളന്മാരുടെയും കൊള്ളക്കാരുടെയും പിടിയിൽനിന്നും മോചിപ്പിച്ചു പരിശുദ്ധാൽമാവിന്റെ പരിപാലനത്തിൽ തിരികെ കൊണ്ടുവരണം എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

ലോകമെമ്പാടുമുള്ള സഭാമക്കളിൽ ഈ മെമ്മോറാണ്ടം പ്രചരിപ്പിക്കുകയും, വിശ്വാസികളുടെ ലക്ഷങ്ങൾ ഇതിൽ ഒപ്പിടുകയും ചെയ്‌യുക. 30 ദിവസങ്ങൾക്കു ശേഷം നാം ഈ മെമ്മോറാണ്ടം മാർപാപ്പ മുതൽ സകല മെത്രാന്മാരും വരെ ഇത് അയച്ചുകൊടുക്കും.

വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ഈ തീവെട്ടിക്കൊള്ള നിർത്തുവാൻ സഭാനേതൃത്വത്തിനൊരിക്കലും അവഗണിക്കാനാവാത്ത രീതിയിൽ നമുക്കൊരു സമ്മർദ്ദം ചെലുത്താം.