ഹർത്താൽ മാറ്റിവെക്കുക

0 have signed. Let’s get to 100!


സ്നേഹത്തോടെ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് 

ഒരു ജനാധിപത്യ വിശ്വാസി എന്ന നിലക്ക് പ്രതിപക്ഷ നേതാവ് എന്ന പദവിയോട് ബഹുമാനവും സ്നേഹവും വെച്ച് പുലർത്തുന്ന ഒരു സാധാരണ പൗരനായ ഞാൻ പ്രതീക്ഷയോടെയാണ് താങ്കളുടെ ശ്രദ്ധയിൽ പെടുത്താൻ ഇത് എഴുതുന്നത് . ജനങ്ങളോടും നാടിനോടും കടപ്പാടും ധാർമ്മികതയും ഉളള പാർട്ടിയും മുന്നണിയും ആണ് താങ്കളുടെ പാർട്ടി എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല . അതുകൊണ്ടാണ് താങ്കൾ 13ന് പ്രഖ്യാപിച്ച ഹർത്താൽ 16ന് ആക്കിയതല്ലോ. അതിൽ സാറിനെ അഭിനന്ദിക്കുന്നു . കേരളത്തിൽ ഫിഫയുടെ രാജ്യാന്തര മത്സരം ഈ മാസം 7 മുതൽ 22വരെ നടക്കുകയാണ് . കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷം ആണെന്ന കാര്യം പ്രത്യേകം പറയേണ്ടതിലില്ലോ . അതിന് വേണ്ടി താങ്കളുടെ മുൻ യുഡിഎഫ് സർക്കാറും പ്രവ്രത്തിച്ചിട്ടുണ്ടാകും എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . അങ്ങനെ എല്ലാവരുടെയും ശ്രമഫലമായി കേരളത്തിൽ ഈ മാസത്തിൽ 5 മത്സരങ്ങൾ ആണ് നടക്കാൻ പോണത് . കേരളത്തെ സ്നേഹിക്കുന്ന മലയാളികളായ നാം എല്ലാവരും ഈ പരിപാടിയുടെ ആഥിതേയരാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുപാട് പേർ ഈ മത്സരം കാണാൻ കേരളത്തിൽ എത്തുന്ന സന്ദർഭം ആണിത് . വരുന്ന ആളുകളെ കണക്കും എണ്ണവും സാധാരണക്കാരനായ എനിക്ക് കിട്ടില്ലെങ്കിലും ക്യാബിനറ്റ് പദവിക്ക് തുല്ല്യമായ പദവിയിൽ ഇരിക്കുന്ന താങ്കൾക്ക് ലഭിക്കും എന്ന് ഞാൻ കരുതുന്നു . മത്സരം കാണാൻ വരുന്നവ വിദേശികൾ കേവലം മത്സരം കണ്ടു തിരിച്ചു പോകലല്ല സാധാരണ . ബഹുഭൂരിപക്ഷം പേരും കളി നടക്കുന്ന നാടൊന്ന് ചുറ്റി കാണാം എന്നുകൂടി കരുതിയാണ് വരാറ് . ഒരു ഒളിബിക്സോ , ലോകകപ്പ്... മത്സരമോ വേദിയാകാൻ ലോക രാജ്യങ്ങൾ പരസ്പരം മത്സരിക്കുന്നതിന്റെ സാമ്പത്തിക ശാസ്ത്രവും അതാണെന്ന് താങ്കൾക്ക് അറിയുമല്ലോ? . കേരളത്തിലെ ഉത്തരവാദിത്വപെട്ട താങ്കളുടെ മുന്നണി ഒരു ഹർത്താൽ പ്രഖ്യാപിച്ചാൽ കേരളം നിശ്ചലമാകും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഹർത്താൽ ഒരു അവസാനത്തെ സമരമാർഗമാണെന്ന് വിശ്വക്കുന്ന ഒരാളായ ഞാൻ ഒരിക്കലും ഹർത്താലെന്ന സമര മാർഗത്തെ തളളി പറയാറും ഇല്ല.

എന്നാൽ കേരളത്തിൽ ഈ മാസം ഏത് ദിവസം ഹർത്താൽ നടത്തിയാലും വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ബുദ്ധിമുട്ടാകും. കാരണം അവർ ഒരു കളിക്ക് മാത്രം ആകില്ല ടിക്കറ്റ് എടുത്തത് . ഒന്നോരണ്ടോ മത്സരത്തിന് ടിക്കറ്റ് എടുക്കകയും ആ ഇടവേളയിൽ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശനം നടത്തുകയും ചെയ്യുന്നവരാകും അധികം പേരും. അത് വഴി കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ പ്രസക്തിയും പ്രചരണവും ഉണ്ടാകും എന്ന കാര്യത്തിൽ താങ്കൾക്ക് സംശയം ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല .

രാജ്യത്തിന്റേയും കേരളത്തിന്റേയും നേട്ടത്തിൽ അഭിമാനിക്കുന്നവരും അതിന് വേണ്ടി നിലകൊള്ളുന്നവരും ആണല്ലോ സാർ അടക്കമുള്ള മലയാളികൾ ആയ നമ്മൾ എല്ലാവരും. ആയതിനാൽ 16ന് പ്രഖ്യാപിച്ച ഹർത്താൽ കേരളത്തിന് വേണ്ടി മാറ്റിവെച്ച് ഈ മാസം ഹർത്താലിൽ നിന്ന് കേരളത്തെ ഒഴിവാക്കി മതത്തിനും, ജാതിക്കും , രാഷ്ട്രീയത്തിനും അപ്പുറം ജനങ്ങൾ ഒന്നിക്കുന്ന ഫുട്ബോൾ മത്സരം കാണാൻ വരുന്നവർക്ക് സൗകര്യം ചെയ്ത് കൊടുക്കണം എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. അതിൽ ഒരു അഭിമാന കുറവും കാണേണ്ടതില്ല , കേരളത്തിന് വേണ്ടി മാറ്റിവെച്ചു എന്ന് പറഞ്ഞാൽ പ്രശംസയേ ഉണ്ടാകൂ .Today: Aswin is counting on you

Aswin Ashok needs your help with “Shri. RAMESH CHENNITHALA: ഹർത്താൽ മാറ്റിവെക്കുക”. Join Aswin and 4 supporters today.