unified pension for all

unified pension for all
Why this petition matters
സാമൂഹികപുരോഗതിയുടെ ക്രിയാചലനങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നതിൽ കർഷരോടും കർഷകതൊഴിലാളികളോടും കച്ചവടക്കാരോടും ചുമട്ടുകരോടും ശുചീകരണതൊഴിലുകാരോടും ഒക്കെ ഒപ്പമാണ് സർക്കാരുദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്, ഒപ്പം മാത്രമാണ് പ്രവർത്തനം.
സമൂഹത്തെ മുന്നോട്ട് കൊണ്ട് പോകുന്ന ചലനാത്മകമായ പ്രക്രിയകളിൽ
കർഷകർക്കും കർഷകതൊഴിലാളിൾക്കും കച്ചവടക്കാർക്കും ചുമട്ടുകാർക്കും ശുചീകരണതൊഴിലുകാർക്കും (ഉൾപ്പെടെ എല്ലാ പൗരന്മാർക്കും) ഉള്ള അതേ പ്രാധാന്യം മാത്രമാണ് സമൂഹഘടനകളിൽ സർക്കാർ ഉദ്യോഗസ്ഥർക്കും ഉള്ളത്.
പിന്നെയെന്തിനാണ്,
പെൻഷൻ വിതരണവിഷയത്തിൽ കർഷരോടും കച്ചവടക്കാരോടും ചുമട്ടുകരോടും ശുചീകരണതൊഴിലുകാരോടുമൊക്കെയൊക്കെ
വിവേചനം കാട്ടി
സർക്കാർ ഉദ്യോഗസ്ഥർക്കു മാത്രം ആ ജീവനാന്തം പെൻഷൻ നൽകുന്നത്.
വിവേചനങ്ങളില്ലാതെ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും അതിജീവനത്തിനായി പെൻഷനും ആരോഗ്യ ഇൻഷുറൻസ് ഉം സർക്കാർ തലത്തിൽ ലഭ്യമാക്കുക എന്ന മഹത്തായ ആവശ്യം നേടിയെടുക്കാൻ വേണ്ടി നമുക്ക് കാതങ്ങൾ മുന്നോട്ട് പോവേണ്ടതുണ്ട്.
Unified pension and med. Insurence for all and everybody irrespective of social status.
Income @ parity.
എല്ലാപൗരന്മാരും അവരവരുടെ തൊഴിൽ ജീവിതങ്ങളിലൂടെ GDP യിലേക്ക് സംഭാവനചെയ്യുന്നുണ്ട്.
ഓരോപൗരനും അവരവർക്ക് ലഭ്യമായ അവസരങ്ങളും സാധ്യതകളും ഉപയോഗിച്ചുകൊണ്ട് സമൂഹത്തെമുന്നോട്ട് കൊണ്ടുപോകുന്നതിൽ അവരവരുടെ പങ്ക് വഹിക്കുന്നുണ്ട്.
സർക്കാരുദ്യോഗസ്ഥരും അത്രയേ ചെയ്യുന്നുള്ളൂ.
അധികാരവും ആധിപത്യവും കൈകാര്യം ചെയ്യുന്ന സ്റ്റേറ്റിന്റെ കീഴിലുള്ള ജോലിക്കാർ തന്നെ ആണ് സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം കർഷകരും കച്ചവടക്കാരും ചുമട്ടുകാരും ശുചീകരണതൊഴിലുകാരുമുൾപ്പെടെയുള്ള പൗരസമൂഹം.
അതായത്,
കർഷരോടും കച്ചവടക്കാരോടും ചുമട്ടുകരോടും ശുചീകരണതൊഴിലുകാരോടുമൊപ്പമാണ് സർക്കാരുദ്യോഗസ്ഥരും സമൂഹപുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്നത്.
ഓരോരുത്തരും അവരവരുടെ റോളുകളിൽ സർക്കാരിന് വേണ്ടി, സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നത് കൊണ്ടാണ് സമൂഹചലനങ്ങൾ പുരോഗതിപ്രാപിക്കുന്നത്.
സർക്കാരുദ്യോഗസ്ഥരും കർഷകരും ചുമട്ടുകാരും കച്ചവടക്കാരും ശുചീകരണതൊഴിലാളികളും ഉൾപ്പെടെ എല്ലാവരും ഒരേ പോലെ പെന്ഷന് അർഹതയുള്ളവരാണ്. 60 കഴിഞ്ഞ എല്ലാവർക്കും ഒരേപോലെ ജീവനപെൻഷന് അവകാശമുണ്ട്. മറിച്ചാവുന്നത് വിവേചനം തന്നെ ആണ്.
#unified_pension_for_all
Decision-Makers
- കേരള സർക്കാർ