We need Sri. K Sudakaran as our K P C C President

0 have signed. Let’s get to 1,500!


എന്തുകൊണ്ട് K. സുധാകരൻ?

ഉത്തരങ്ങൾ പലതുണ്ട്. മറ്റുള്ളവർ അയോഗ്യർ എന്നല്ല. കുതിരവട്ടം പപ്പു പറഞ്ഞതുപോലെ ഒരുപൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തെറ്റിയാ മതി ഈ കേരളത്തിലെ കോൺഗ്രസ്‌ എന്ന ബസ്സ്‌ ഒരിക്കലും തിരിച്ചുകയറാൻ പറ്റാത്ത കൊല്ലിയിലേക്ക് കൂപ്പുകുത്തും. കോൺഗ്രസിന്റെ ശക്തിദുർഗങ്ങൾ ആയിരുന്ന മധ്യകേരളത്തിൽപോലും പാർട്ടി ഇന്ന് നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ്. ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും കരുത്ത്, അതിലേക്കു ആകൃഷ്ടരായി വരുന്ന യുവജനങ്ങളാണ്. നിർഭാഗ്യവശാൽ കഴിഞ്ഞ കുറെ വർഷങ്ങളായി യുവജനങ്ങളെ ത്രസിപ്പിക്കാൻ പോന്ന, അവരുടെ വികാര വിചാരങ്ങൾക്ക് പ്രാമുഖ്യം കൊടുക്കാൻ പോന്ന ഒരു പ്രെസിഡന്റ്‌ കോൺഗ്രസിന് ഉണ്ടായിട്ടില്ല. തല്ലുകൊണ്ടിട്ടു പരാതിപറയാൻ ചെന്നാൽ, നീ ഇന്നുമുതൽ പിന്നാംപുറത്തുകൂടി വീട്ടിൽപോയാൽ മതി എന്ന് ഉപദേശിച്ചുവിടുന്ന മര്യാദ രാമന്മാരല്ല ഇന്ന് കോൺഗ്രസിനാവശ്യം. കോൺഗ്രെസ്സുകാരനെ തൊട്ടാൽ ചോദിക്കാൻ ആളുണ്ടെന്ന് എതിരാളികൾക്കുപോലും മുന്നറിയിപ്പാകുന്ന ഒരാൾ, ഇതാണെന്റെ നേതാവെന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ഒരാൾ വേണം നമുക്ക്.അക്ഷരത്തെറ്റില്ലാതെ പത്തുമിനുട്ടെങ്കിലും സ്ടതയോടുകൂടി മാധ്യമങ്ങൾക്കുമുന്നിൽ പാർട്ടിയുടെ നയപരിപാടികളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന ഒരാൾ. തന്റെ വാക്കുകളിൽ ഒരു ജനസഞ്ചയത്തെ മുഴുവൻ ജാതിമതഭേദമന്യേ കോൺഗ്രസിന്റെ കുടക്കീഴിൽ അണിനിരത്താൻ പറ്റുന്ന ഒരാൾ. ആജ്ഞാശക്തിയുള്ള, വല്യേട്ടന്റെ വാത്സല്യമുള്ള ഒരാൾ. കേരളത്തിലെ കോൺഗ്രസ്‌ പ്രസ്ഥാനത്തെ ചുമലിലേറ്റി പാർട്ടി അകപ്പെട്ടിരിക്കുന്ന വിഷമഗർത്തത്തിൽനിന്ന് ഉയിർത്തെണീപ്പിച്ചു കൊണ്ടുവരാനുള്ള തണ്ടെല്ലുറപ്പുള്ള ഒരാൾ. അയാൾ ആവണം കെപിസിസി യുടെ അമരത്ത്... നാളെകളുടെ പുലരി നമ്മുടേതാകാൻ അതൊന്നുമാത്രമാണ് പോംവഴി.



Today: Jimmin is counting on you

Jimmin Kurichiyil needs your help with “Rahul Gandhi : We need Sri. K Sudakaran as our K P C C President”. Join Jimmin and 1,096 supporters today.