CONDUCT ONLINE SEM EXAM OR CANCEL THE EXAM OF DEGREE MGU STUDENTS (2019-22)

CONDUCT ONLINE SEM EXAM OR CANCEL THE EXAM OF DEGREE MGU STUDENTS (2019-22)

0 have signed. Let’s get to 500!
At 500 signatures, this petition is more likely to be featured in recommendations!
From All of Us started this petition to CMOkerala and

**ബഹുമാനിയരായ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസമന്ത്രി (കേരള സംസ്ഥാനം) ശ്രദ്ധക്ക്  ഒരു പ്രേധാനപ്പെട്ട വിഷയം പറയാനും അതിനു ഉടനെ ഒരു പ്രേതിവിധി നടപ്പാക്കണം എന്നാ ഒരു അഭേഷയുമായാണ്  ഈ പെറ്റീഷൻ സമർപ്പിക്കുന്നത് **

**പത്തുമാസം ആറു സെമസ്റ്റർ**

ഓരോ വിദ്യാർത്ഥിയും ഒരായിരം സ്വപ്നങ്ങളുമായിട്ടാണ് കലാലയ ജീവിതം ആരംഭിക്കുന്നത് . എന്നാൽ 2019-22 ബാച്ചിലെ ഡിഗ്രി വിദ്യാർത്ഥികൾ സ്വപ്നം കാണാനും ഭാവി ജീവിതം കെട്ടിപ്പടുത്താനും തുനിയണ്ട എന്ന ഭാവമാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കുള്ളത് .
ഞങ്ങൾ ആകെ കോളേജിൽ പോയത് ആദ്യ വർഷമാണ് ,എന്നാൽ 2-)o സെമസ്റ്റർ പുർത്തിയാക്കുന്നതിനു മുമ്പുതന്നെ കോളേജ് കോവിഡ് മഹാമാരിയെ ത്തുടർന്ന് അടച്ചു . ശേഷം ഓൺലൈനിൽ ആയിരുന്നു പഠനം എന്നാൽ അത് പലപ്പോഴം ഒരു പ്രഹസനം കണക്കെ ഒതുങ്ങി. കൃത്യസമയത്തു 2nd സെമസ്റ്റർ പരീക്ഷ നടത്താതെ മൂന്നാം സെമസ്റ്റർ പഠനം തുടരുകയും ചെയ്തു. എന്നാൽ 2020 അധ്യയന വർഷം താൽക്കാലിക അദ്ധ്യാപക നിയമനം മനപൂർവ്വം വൈകിപ്പിച്ചതു വഴി വൈകിയെത്തിയ അദ്ധ്യാപകർക്കു സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ 2-)o സെമസ്റ്റർ പരീക്ഷ നടത്തുകയും , 1-)o സെമസ്റ്റർ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു.

മൂന്നാം സെമസ്റ്റർ പൂർത്തികരിക്കുന്നതിനു മുന്നേ നാലാം സെമസ്റ്റർ പഠിപ്പിച്ചു തുടങ്ങി അതു തീരുന്നതിനു മുന്നേ കോളേജ് അടച്ചു.ഇപ്പോൾ ഇതാ അഞ്ചാം സെമസ്റ്ററും ആരംഭിച്ചു.

ചുരുക്കി പറഞ്ഞാൽ ഞങ്ങൾ യന്ത്രമനുഷ്യരാണോ?, പഠിച്ചത് മാസങ്ങളോളം ഓർത്തിരിക്കാനും മറ്റൊരു കാര്യം പഠിക്കുന്നതിനിടയിൽ പണ്ടു പഠിച്ചത് ഓർത്ത് പരീക്ഷയെഴുതാനും , ഇപ്പോ പഠിപ്പിക്കുന്നത് പഠിക്കാനും .

വരുന്ന പത്തു മാസത്തിനിടയിൽ ഞങ്ങൾ എഴുതേണ്ടുന്ന പരീക്ഷ ഇതൊക്കെയാണ്
1, ഒന്നാം സെമസ്റ്റർ (improvement)
2, രണ്ടാം സെമസ്റ്റർ (improvement)
3, മൂന്നാം സെമസ്റ്റർ
4, നാലാം സെമസ്റ്റർ
5, അഞ്ചാം സെമസ്റ്റർ
6, ആറാം സെമസ്റ്റർ
പിന്നെ അവസാന വർഷ പ്രോജെക്റ്റ് .
ഇത്രയം കാര്യങ്ങൾ ഒരുമിച്ചു വരുമ്പോൾ ഞങ്ങൾക്ക് ഒരു സെമസ്റ്ററിൽ കിട്ടേണ്ടുന്ന പഠന ദിനങ്ങളുടെ എണ്ണം കേവലം 10-20 ദിവസമായി ചുരുങ്ങും . അത്രയും ദിവസങ്ങൾ കൊണ്ട് അഞ്ചും ,ആറും സെമസ്റ്റർ പഠിച്ചും പഠിപ്പിച്ചും തീർക്കാൻ കഴിയുന്നതാണോ?

ദയവായി നിങ്ങൾ ഞങ്ങളുടെ മാനസിക സമ്മർദ്ദം മനസ്സിലാക്കണം .
ഒരു വിദ്യാർത്ഥി പ്രസ്ഥാനവും ഈ വിഷയം ചർച്ചചെയ്യാനോ പരിഹാരം കണ്ടെത്താനോ ഇതുവരെ തുനിഞ്ഞിട്ടില്ല .
യൂണിവേഴ്സിറ്റിയിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത അവസ്ഥ , അദ്ധ്യാപകരാകട്ടെ കാഴ്ച്ചക്കാരെ പ്പോലെ നോക്കി നിൽക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നുമില്ല.
അല്ല ഈ യൂണിവേഴ്സിറ്റിയെന്നു പറയുന്നത് ഈ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേരുന്നതാണല്ലോ.
അടുത്ത വർഷം ഒരായിരം വിദ്യാർത്ഥികളുടെ സ്വപ്നം പൊലിഞ്ഞു പോകാം . തീർച്ചയായും നമ്മളിൽ പലരുടെയും ആഗ്രഹവും ജീവിതവുമാണ് ഇല്ലതാകുന്നത് . മൂന്നു വർഷം രാവും പകലുമില്ലാതെ പഠിച്ചിട്ട് ഒരു ഡിഗ്രീ ഇല്ലാതെ എങ്ങനെയാ ഇറങ്ങുകാ?
ഈ പ്രശ്നം വളരെ ഗുരുതരമാണ്. ദയവായി നിങ്ങൾ ഇതിന്റെ തീവ്രത മനസിലാക്കണം ,ഇത്രയം പരീക്ഷ ഞങ്ങൾക്ക് ഒരുമിച്ച് പഠിച്ച് എഴുതാൻ സാധിക്കുമെങ്കിൽ ഞങ്ങൾ ബഹു മിടുക്കൻ മാർതന്നെ.
തീച്ചയായും ഇത്രയും പരീക്ഷ ഒരുമിച്ചു എഴുതേണ്ടി വന്നാൽ നന്നായി പഠിക്കുന്ന കുട്ടികൾ പോലും തോൽക്കേടിവരും, ഒടുവിൽ അത് ഒരു കൂട്ടത്തോൽവിയാകും .ഒന്നോ രണ്ടോ കോളേജ് ആകില്ല തോൽക്കുന്നത് , ഒരു യൂണിവേഴ്സിറ്റി മൊത്തത്തിലായിരിക്കും എന്ന് കൂടി ഓർക്കുക.

ദേവ് ചെയ്തു ഇപ്പോഴത്തെ കൊറോണ സാഹചര്യവും മുന്നിൽ കണ്ടു കൊണ്ട് ഓൺലൈൻ എക്സാം നടത്തുകയോ അല്ലങ്കിൽ എക്സാം ക്യാൻസൽ ചെയ്യുകയോ വേണ്ടതാണന്നു ദേവായി  അഭ്യർത്ഥിച്ചു കൊള്ളുന്നു.

0 have signed. Let’s get to 500!
At 500 signatures, this petition is more likely to be featured in recommendations!