Petition Closed

A Petition Against the Unfair Treatment of Fr.Thomas at St. Thomas Parish, Scarborough

This petition had 537 supporters


സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിനും പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും ക്യാനഡയിലെ സീറോ മലബാർ രൂപതയുടെ പിതാവായ മാർ ജോസ് കല്ലുവേലിൽ പിതാവിനും മുമ്പാകെ, ടൊറോന്റോയിലെ സെന്റ് തോമസ് സീറോ മലബാർ ഇടവകാംഗങ്ങൾ സംയുക്തമായി നൽകുന്ന മെമ്മോറാണ്ടം.

മുപ്പത്തിയഞ്ചിൽപരം നീണ്ടവർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ക്യാനഡയിലെ സീറോ മലബാർ വിശ്വാസികൾക്ക് ലഭിച്ച ആദ്യത്തെ പള്ളിയുടെ പ്രഥമ വികാരിയായി ചാർജ്ജെടുത്ത് ഇടവകാംഗങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായി അശ്രാന്തപരിശ്രമം നടത്തിയിരുന്ന ഫാദർ തോമസ് വാലുമ്മേലിനെ സ്ഥലം മാറ്റുന്നു എന്ന വാർത്ത വളരെ ഞെട്ടലോടെയാണ് ഇടവകസമൂഹം കേൾക്കാനിടയായത്. നാട്ടിൽ ഒരുമാസത്തെ അവുധിക്കു പോയിരുന്ന തോമസച്ചൻ കഴിഞ്ഞ വെള്ളിയാഴ്ച തിരിച്ചെത്തിയെങ്കിലും, വെറും എട്ടു ദിവസത്തിനുള്ളിൽ വരുന്ന വെള്ളിയാഴ്ച ( 26/05/2017) തിരികെ പോകുന്നു എന്ന വാർത്ത ഓർക്കാപ്പുറത്തേറ്റ അടിയായി വിശ്വാസികൾ കരുതുന്നു.

മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം വിശ്വാസികൾക്കു ലഭിച്ച ഈ ദേവാലായം ഇപ്പോഴും ശൈശവദിശയിൽ തന്നെയാണ്. തോമസച്ചന്റെ കഠിനപ്രയത്നത്തിന്റെ ഫലമായി, ധാരാളം നല്ലകാര്യങ്ങൾ പള്ളിയിൽ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അച്ചന്റെ സ്ഥലമ്മാറ്റം ഇടവകയ്ക്കു വളരെയധികം ദോഷം ചെയ്യുമെന്ന വസ്തുത പിതാക്കന്മാരെ ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്.

നൂറുകണക്കിനു യുവതീയുവാക്കൾ ഉപരിപഠനത്തിനായി കേരളത്തിൽ നിന്നും എത്തി ഈ ഇടവകയുമായി സഹകരിച്ചുപോകുന്ന കാഴ്ച നിങ്ങൾക്കും അറിവുള്ളതാണല്ലോ. അവരെ ഒന്നിച്ചുനിർത്താനും തോമസച്ചന്റെ നേതൃത്വം ഉണ്ടായേമതിയാവു എന്ന ആവശ്യവും ഞങ്ങൾ അറിയിക്കട്ടെ!

ഒരു ഇടവകയെ നയിക്കാൻ കഴിവും പ്രാപ്തിയും ഉള്ള തോമസച്ചന്റെ സേവനം, ഇനിയും കുറേക്കാലംകൂടെ ഈ ഇടവകയിൽതന്നെ ഉണ്ടാവാനുള്ള സാഹചര്യം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, ഇടവകാംഗങ്ങളുടെ പൊതുവികാരം മനസ്സിലാക്കി സഭാ നേതൃത്വം വിട്ടുവീഴ്ച കാണിക്കുമെന്നും വിശ്വസിച്ചുകൊണ്ട്

സെന്റ് തോമസ് സീറോ മലബാർ സ്കാർബൊറോ ഇടവകാംഗങ്ങൾ.



Today: St. Thomas Syro-Malabar Parish, Scarborough is counting on you

St. Thomas Syro-Malabar Parish, Scarborough needs your help with “Mar George Alancherry: A Petition against the Unfair Treatment of Fr.Thomas Valummel at St. Thomas Syro-Malabar Parish”. Join St. Thomas Syro-Malabar Parish, Scarborough and 536 supporters today.