Change of exam date due to lack of classes and the outbreak of corona virus.

വിദ്യാർത്ഥികളുടെ ആശങ്ക കണക്കിലെടുത്ത് ഇങ്ങനൊരു
മറുപടി തന്നെ
ബഹുമാനപ്പെട്ട സർ,

- തൊണ്ണൂറ് ദിവസത്തെ അധ്യയന ദിവസം എന്ന
അങ്ങയുടെ കണക്കിൽ നിന്ന് തന്നെ തുടങ്ങാം. തികച്ചും
സാങ്കേതികമായ ഒരു പ്രശ്നം ഉണ്ട്. ഡിസംബർ 26 തൊട്ട്
മാർച്ച് 23 വരെ ആകെ ഉള്ളത് 93 ദിവസം ആണ്. ഈ
മൂന്ന് മാസം ആകെ ഉള്ളത് മൂന്ന് ഞായറാഴ്ചകൾ
മാത്രമാണെന്നത് സന്തോഷപൂർവം ഓർമിപ്പിക്കട്ടെ,
കാരണം ബാക്കി 90 ദിവസം ക്ലാസ്സ് നടന്നുവല്ലോ. ഇത്
യൂണിവേഴ്സിറ്റി ഭാഷ്യം. എന്നാൽ ഡിസംബർ 21 മുതൽ
ഡിസംബർ 31 വരെ യൂണിവേഴ്സിറ്റി കലണ്ടർ
അനുസരിച്ചു ക്രിസ്തുമസ് അവധി ആയിരുന്നു. (അവധി
വേണ്ടന്ന് തന്നെ ഇരിക്കട്ടെ, ഞങ്ങൾ ത്യാഗ
മനോഭാവത്തോടെ തന്നെ പഠിക്കാൻ തീരുമാനിച്ചു.
ജനുവരി 6 വരെ അഞ്ചാം സെമസ്റ്റർ പരീക്ഷ
ഉണ്ടായിരുന്നു എന്നത് നിഷേധിക്കാൻ സാധിക്കുമോ?
അങ്ങനെ മറ്റൊരു സെമസ്റ്റർ പരീക്ഷയുടെ ഇടക്ക്
പുതിയൊരു സെമസ്റ്റർ പരീക്ഷ നടത്താൻ യൂണിവേഴ്സിറ്റി
ചട്ടം ഉണ്ടോ? (അതും പോട്ടെ, വീണ്ടും ഞങ്ങൾ *ത്യാഗ
മനോഭാവത്തോടെ പഠിക്കാൻ തീരുമാനിച്ചു, study
ലീവിന്റെ ഇടക്കും ഞങ്ങൾ ക്ലാസുകൾ attend ചെയ്ത)
എന്നാലും തൊണ്ണൂറിന്റെ കണക്ക് തെകയുന്നില്ലല്ലോ
സാർ.

ഇനി സത്യാവസ്ഥയിലേക്ക് വരാം. ജനുവരി 6 വരെ
യൂണിവേഴ്സിറ്റി പരീക്ഷകൾ ഉണ്ടായിരുന്നു. ക്ലാസുകൾ
ആരംഭിച്ചത് ജനുവരി 7ന്. ജനുവരി 7 മുതൽ 31 വരെ
*18* പ്രവർത്തി ദിവസങ്ങൾ. ഫെബ്രുവരി 1 മുതൽ 29
വരെ *19* പ്രവർത്തി ദിവസങ്ങൾ, ഈ മാർച്ച് 23ന
കണക്കാണ് ബഹുരസം. മാർച്ച് 10ന് സർക്കാർ ഉത്തരവ്
മൂലം എല്ലാ കോളേജുകളും അടച്ചിട്ടതിനാൽ പിന്നീട്
ക്ലാസുകൾ ഒന്നും നടന്നിട്ടില്ല. മാർച്ചിലെ പ്രവർത്തി
ദിവസങ്ങൾ '6', ആകെ മൊത്തം *43* പ്രവർത്തി
ദിവസങ്ങൾ. (കോളേജിലെ arts, sports, tour, college day
തുടങ്ങിയ ദിവസങ്ങളിൽ എല്ലാം ഞങ്ങൾ
"ത്യാഗമനോഭാവത്തോടെ ക്ലാസുകൾ attend ചെയ്
എന്ന് വീണ്ടും ഓർമിപ്പിക്കേണ്ടതില്ലല്ലോ)
ഇങ്ങനെ ഒരു ഓർഡർ ഇറങ്ങിയത് കേരള
സർവകലാശാലയിലെ ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും
കസേരയിൽ നിന്നാണെങ്കിൽ, ഞങ്ങൾക്ക് ഒന്നേ
ചോദിക്കാനുള്ളു, “സർ ലേശം ഉളുപ്പ്.

Madhav M, Kollam, India
1 year ago
Shared on Facebook
Tweet