Victory

Change of exam date due to lack of classes and the outbreak of corona virus.

This petition made change with 6,729 supporters!


ബഹുമാനപ്പെട്ട അധികാരികൾക്ക് കേരള യൂണിവേഴ്‌സിറ്റി അവസാന വർഷ ബിരുദ (UG)വിദ്യാർത്ഥികൾ സമർപ്പിക്കുന്ന പരാതി

സർ

ഞങ്ങൾ കേരള യൂണിവേഴ്‌സിറ്റി അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്
COVID-19 കാരണം മാർച്ച് 31 വരെ ക്ലാസ്സുകൾ എല്ലാം സസ്പെൻഡ് ചെയ്തതിനാൽ
ഞങ്ങൾക്ക് പാഠഭാഗങ്ങൾ തീർക്കുവാനോ ഞങ്ങൾ ഈ സെമസ്റ്ററിൽ സമർപ്പിക്കേണ്ട പ്രോജക്ട് വർക്കുകൾ തീർക്കുവാനോ ആയിട്ടില്ല..
6 മാസം കൊണ്ട് തീർക്കേണ്ട പാഠഭാഗങ്ങൾക്കും അവസാന സെമസ്റ്റർ പ്രോജക്ട് വർക്കുകൾക്കും ഇപ്പോൾ തന്നെ വളരെ ചുരുങ്ങിയ കാലയളവ് ആണ് ലഭിക്കുന്നത്(3 മാസത്തിൽ താഴെ) അതിന്റെ കൂടെ COVID-19 എന്ന മഹാമാരി കാരണം വളരെ അധികം ക്ലാസ്സുകൾ ആണ് നഷ്ടപ്പെട്ടത്.
ഇപ്പോൾ ഇന്ന് (13-03-2020)-ൽ അവസാന സെമസ്റ്ററിന്റെ ടൈം ടേബിൾ കേരള യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചു, അതിൽ പറയുന്ന പ്രകാരം 23-03-2020-ൽ പരീക്ഷ തുടങ്ങുകയാണ്, പാഠഭാഗങ്ങൾ തീരാതെ പ്രോജക്ട് വർക്കുകൾ തീരാതെ ഞങ്ങൾ എങ്ങനെ പരീക്ഷ എഴുതും?.COVID-19 വ്യാപനം കാരണം ഹോസ്റ്റലിൽ ഉള്ള കുട്ടികൾ പലരും അവരുടെ ജില്ലകളിലേക്ക് തിരിച്ചു പോയി.പരീക്ഷ എഴുതാൻ വേണ്ടി അവർ തിരിച്ചു കോളേജുകളിലേക്കു മടങ്ങി വരേണ്ടതായി വരും.ഇതുവഴി വൈറസ് വ്യാപനത്തിന് ഉള്ള സാധ്യതയും നിലനിൽക്കുന്നു. ആയതിനാൽ ബഹുമാനപ്പെട്ട അധികാരികൾ ഇത് ഒരു അപേക്ഷ ആയി കണ്ട് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണണമെന്നും ഞങ്ങളുടെ പരീക്ഷ മാറ്റി വെക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും അപേക്ഷിക്കുന്നു.

എന്ന്
അവസാന വർഷ ബിരുദ വിദ്യാർഥികൾ
കേരള യൂണിവേഴ്‌സിറ്റി



Today: UG Final year students of Kerala University By Naurin Sitara( S6 student Govt Women’s College) is counting on you

UG Final year students of Kerala University By Naurin Sitara( S6 student Govt Women’s College) needs your help with “Kerala University : Change of exam date due to lack of classes and the outbreak of corona virus.”. Join UG Final year students of Kerala University By Naurin Sitara( S6 student Govt Women’s College) and 6,728 supporters today.