സർക്കാർ ആശുപത്രികളിലെ ദുരാവസ്ഥയ്ക്ക് പരിഹാരം

0 have signed. Let’s get to 100!


കടലിൽ മത്സ്യബന്ധനത്തിന് പോയ ജെയിംസ് എന്ന മത്സ്യത്തൊഴിലാളിക്ക് തിരികെ കരയിലോട്ട് അടുക്കുമ്പോൾ ശക്തമായ തിരമാലകൾ മൂലം വള്ളം മറിഞ്ഞു കാലിന് ഗുരുതരമായി പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 108 ആംബുലൻസ് മുഖേന എത്തിച്ചിരുന്നു. അത്യാഹിത വിഭാഗം ഡോക്ടർ നിരീക്ഷിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ ആവശ്യമെന്ന് പറഞ്ഞു. ശേഷം നീണ്ട 12 മണിക്കൂർ ഒരു ചികിത്സായും നൽകാതെ ആശുപത്രി വരാന്തയിൽ സ്ട്രക്ച്ചറിൽ കിടത്തിയിരുന്നു. രാവിലെ ഏഴു മണിക്ക് മുന്നേ എത്തിച്ച ജെയിംസിനെ വൈകുന്നേരം ഏഴരയ്ക്കാണ് ഓപ്പറേഷൻ തീയറ്ററിൽ കയറ്റിയത്.

ഇതിനിടയിൽ വേദനകൊണ്ട് പുളയുന്ന ജെയിംസ് ഒച്ചവെച്ചപ്പോൾ, അവിടെയുണ്ടായിരുന്ന വനിതാ ഡോക്ടർ പറയുകയാണ് "ഇത്ര ബുദ്ധിമുട്ട് സഹിക്കാൻമെല്ലെങ്കിൽ വല്ല പ്രൈവറ്റ് ആശുപത്രിയിലും പോയ്ക്കൂടെ? ഞങ്ങൾ അകത്ത് ചപ്പാത്തി പരത്തുവാനല്ല പോകുന്നത്." എന്ന്.

നമ്മൾ നികുതി അടയ്ക്കുന്നത്, ഇവരെപ്പോലുള്ളവർക്ക് ശമ്പളം നൽകാനാണ്. ഇവർ നമ്മുക്ക് സൗജന്യമായി നൽകേണ്ട സേവനം, ഇവരുടെ ഔദാര്യം എന്ന നിലയ്ക്കാണ് സേവനം നൽകുന്നത്. ഈ സൗജന്യ സേവനത്തിനാണ് സർക്കാർ ഇവർക്ക് ശമ്പളം നൽകുന്നത്.

സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്ന പാവങ്ങൾക്ക് ഇതുപോലെ ദുരാനുഭവം ഏറെയാണ്. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. മെഡിക്കൽ കോളേജ് പോലുള്ള സർക്കാർ ആശുപത്രികളിൽ എത്തിപ്പെടുന്നവർക്ക് സൗജന്യമായി സേവനം ലഭ്യമാക്കുക സർക്കാരിന്റെ കടമയാണ്. ആ കടമ ഒരു കോട്ടവും തട്ടാതെ ജനങ്ങളിൽ എത്തിച്ചേരുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും സർക്കാരിന്റെ കടമയാണ്. ഈ കടമ നിർവഹിക്കപ്പെടുക എന്നതാണ് ഈ പെറ്റീഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കേരള ആരോഗ്യ മന്ത്രി, കേരള ഫിനാൻസ് മന്ത്രി,
ഈ പെറ്റീഷൻ വേണ്ട പരിഗണന നൽകി തുടർ നടപടികൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഇതിന്റെ ഫീഡ്ബാക് അറിയിക്കാനും അഭ്യർത്ഥിക്കുന്നു.



Today: BadBoys (Boys Against Drugs) is counting on you

BadBoys (Boys Against Drugs) needs your help with “Kerala CM: സർക്കാർ ആശുപത്രികളിലെ ദുരാവസ്ഥയ്ക്ക് പരിഹാരം”. Join BadBoys (Boys Against Drugs) and 45 supporters today.