Petition Closed

Speedy implementation of Angamaly bypass. അങ്കമാലി ബൈപ്പാസ് യാഥാർത്ഥ്യമാക്കുക.

This petition had 337 supporters


ബഹു. കേരള മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയന് സമര്‍പ്പിക്കുന്ന ഓൺലൈൻ ഹർജി.

സർ,

കേരള സര്‍ക്കാര്‍ 2016-17 ബജറ്റിൽ അവതരിപ്പിച്ച ബൈപ്പാസ് പദ്ധതികളിൽ അങ്കമാലി ബൈപ്പാസ് ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ്. എം.സി. റോഡിന്‍റെയും  ദേശീയ പാതയുടെയും സംഗമസ്ഥാനവും, കാലടി , മലയാറ്റൂർ തീർത്ഥാടന കേന്ദ്രങ്ങളും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടുന്ന അങ്കമാലിയുടെ ചിരകാല സ്വപ്നമാണ് ഒരു ബൈപ്പാസ് റോഡ്. തൃശൂർ മുതൽ ആലുവ വരെ ദേശീയ പാതയിൽ എല്ലാ പ്രഥാനപ്പെട്ട കേന്ദ്രങ്ങളിലും ബൈപ്പാസുകളും ഫ്ലൈ ഓവറുകളും നിർമ്മിക്കപ്പെട്ടപ്പോൾ,  ബൈപ്പാസ് റോഡ് ഏറ്റവും ആവശ്യമായിട്ടുള്ള അങ്കമാലി മാത്രം അവഗണിക്കപ്പെട്ടു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അങ്കമാലി നഗരത്തിലെ ഗുരുതരമായ ഗതാഗതക്കുരുക്ക് അങ്കമാലി നിവാസികളുടെ മാത്രം  പ്രശ്നമല്ല. മധ്യ കേരളത്തിലൂടെ യാത്ര ചെയ്യുന്ന ഓരോ വ്യക്തിയും ഇതിന്‍റെ  ദുരിതം നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

സംസ്ഥാന ബജറ്റില്‍ പ്രഖ്യാ‌പിക്കപ്പെട്ട ഈ പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് (DPR) അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ രൂപീകരിച്ചിരിക്കുന്ന Kerala Infrastructure Investment Fund Board (KIIFB) ന്‍റെ  പരിഗണനക്കായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. ആയതിനാൽ ഈ പദ്ധതിയുടെ പ്രാധാന്യവും അടിയന്തിര ആവശ്യവും  കണക്കിലെടുത്ത് ഇതിനാവശ്യമായ തുക എത്രയും വേഗം അനുവദിച്ച് അങ്കമാലി ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

----------------------------------------------------------------------------

Of the bypass projects proposed by the Government of Kerala in the 2016-17 budget, the Angamaly bypass is one of paramount importance. Angamaly Bypass has been a dream of the people of Angamaly and those who travel through central Kerala. Angamaly is the intersecting point  of  MC road and  national highway, as well as home to Kalady, Malayattoor Pilgrimages and Kochi International Airport.

While bypasses/flyovers were built at all the major points between Thrissur and Aluva, Angamaly was overlooked. However, there has been great need for a bypass in Angamaly town, considering the severe traffic congestion and the importance of the town. 

A Detailed Project Report (DPR) of the Angamly Bypass is submitted to the Kerala Infrastructure Investment Fund Board (KIIFB), the agency constituted by the Kerala Government for undertaking major infrastructure projects. Hence, we request the Hon. Chief Minister to sanction the required amount for the Angamaly Bypass and take necessary steps to materialize it. 

Signing this petition shows your support to Angamaly Bypass.

Roji M John MLA



Today: Roji M is counting on you

Roji M John, MLA needs your help with “Hon. Chief Minister of Kerala Shri. Pinarayi Vijayan.: Speedy implementation of Angamaly bypass. അങ്കമാലി ബൈപ്പാസ് യാഥാർത്ഥ്യമാക്കുക.”. Join Roji M and 336 supporters today.