Kerala Budget 2020 - The Trivandrum Neglect (Again)

Kerala Budget 2020 - The Trivandrum Neglect (Again)

08 - 02 -2020
"ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല സർ !!"
സർ ,
കേരള സർക്കാരിന്റെ 2020 ബഡ്‌ജറ്റിന്റെ പശ്‌ചാത്തലത്തിലാണ് ഇത് എഴുതുന്നത്.
ഇക്കഴിഞ്ഞ കേന്ദ്ര ബഡ്‌ജറ്റിൽ കാര്യമായ ഒരു പരാമർശവും കേരളത്തിനു ഇല്ലാതിരുന്നപ്പോഴും ഞങ്ങൾക്ക് പ്രതീക്ഷ കേരള ബഡ്ജറ്റിൽ ആയിരുന്നു . കാരണം തിരുവനന്തപുരം എന്ന നഗരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള വർഷങ്ങൾ ആണ് കടന്നു പോകുന്നത്.
എന്നിട്ടും, ഈ ബഡ്‌ജറ്റിൽ ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് ഒന്നും കിട്ടിയില്ല സർ !!
ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ഒരു വിധം നല്ല ബജറ്റ് ആണെന്നാണ് പൊതുവെ മാധ്യമങ്ങൾ പറയുന്നത്.. പക്ഷെ സർ, നിങ്ങൾ ഏറ്റെടുക്കാൻ നിൽക്കുന്ന ട്രിവാൻഡ്രം ഐര്പോര്ട്ടിന് വിൿസസത്തിനു പണം വേണ്ടേ ?? സ്ഥലം ഏറ്റെടുക്കാൻ ഉള്ള കാശില്ലാതെ എങ്ങിനാണ് ആണ് സർ ഇപ്പോൾ ഉള്ള നിര്ജീവാവസ്ഥ മാറ്റാൻ സർക്കാർ ആലോചിക്കുന്നത് ??. ഏറ്റവും കത്തി നിൽക്കുന്ന വിഷയം ആയിട്ടും , ഈ ബഡ്‌ജറ്റിൽ ഞങ്ങടെ എയർപോർട്ടിന് ഒന്നും കിട്ടിയില്ല സർ !!
ഇടുക്കിക്കും ആലപ്പുഴയ്ക്കും കോടികൾ മാറ്റി വെച്ചതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ. വികസനം എത്തി നോക്കാത്ത ഒരുപാട് സ്ഥലങ്ങൾ ഉള്ള ജില്ലകൾ അല്ലെ ? പക്ഷെ സർ, ഏറ്റവും ബഹുമാന്യനാനായ സഖാവ് VS ന്റെ കാലത്താണ് ഞങ്ങളുടെ നഗരം മെട്രോ ആക്കും എന്ന പ്രഖ്യാപനം വന്നത്.ആ നയം മാറി എങ്കിൽ അത് നേരിട്ട് പറയണം . കാരണം മേട്രോ ആക്കാനുള്ള ഒരു പദ്ധതിയും ഈ ബഡ്ജറ്റുകളിൽ ഒന്നും ഞങ്ങൾക്ക് കിട്ടിയില്ല സർ !!
സാമ്പത്തിക ഞെരുക്കത്തതിൽ നിന്നാണ് സർ ഈ ബജറ്റ് ഉണ്ടാക്കിയത് എന്ന് ഞങ്ങൾക്കു അറിയാം. അടിസ്ഥാന സൗകര്യത്തതിനാണ് ഊന്നൽ കൊടുത്ത് അതു കൊണ്ടാണ്,മെട്രോക്കുള്ള കോടികൾ ഇല്ലാത്തതു അത് കൊണ്ടാണ് എന്നു ഞങ്ങൾ ആദ്യം കരുതി. പക്ഷെ ഒറ്റ ജില്ലക്ക് 6000 കോടി ഒക്കെ മാറ്റി വെക്കാൻ സാധിച്ച സ്ഥിതിക്ക് ഞങളെയും ഓർക്കേണ്ടതായിരുന്നു. ഞങ്ങൾ പറ്റിക്കപ്പെട്ടു എന്ന് തോന്നുന്നതിൽ തെറ്റുണ്ടോ സർ ??
തിരുവനന്തപുരത്തെ മെട്രോ റെയിൽ പദ്ധതിയെ പറ്റി ഒന്നും പറയാത്തത് സർക്കാർ അത് മറന്നു പോയത് കൊണ്ടാണോ എന്നറിയില്ല . ഞങ്ങൾ മറക്കാതെ കാത്തിരിക്കുകയായിരുന്നു . എന്നിട്ടും ഞങ്ങടെ മെട്രോക്ക് മാത്രം ഒന്നും കിട്ടിയില്ല സർ
ചുറ്റുവട്ട സൗകര്യങ്ങൾ ഇല്ലാതെ ഒരു ടെർമിനൽ മാത്രം ഉണ്ടായാൽ എന്ത് സംഭവിക്കും എന്ന് കൊച്ചി കണ്ടെയ്നർ ടെർമിനൽ ഉദാഹരണം നമുക്കു മുന്നിൽ ഉണ്ട് . എന്നിട്ടും കേരളം കണ്ട ഏറ്റവും വല്യ (ഏറ്റവും വൈകിയതും ) പദ്ധതി ആയ വിഴിഞ്ഞത്തത്തിനു ഈ ബഡ്ജറ്റിൽ ഒന്നും കിട്ടിയില്ലല്ലോ സർ !!
ഇക്കണ്ട പ്രതിഷേധങ്ങളും സമരവും അത് മൂലമുള്ള വിഷമങ്ങളും ഒക്കെ സഹിക്കുമ്പോ ഞങ്ങൾ തിരുവനന്തപുരത്തുകാർ സ്ഥിരമായി പറയുന്ന ഒരു വാചകം ഉണ്ട് "തലസ്ഥാനം അല്ലെ? അത് കൊണ്ടാണ് " എന്ന് . ആ ഒരു പ്രത്യേക പരിഗണന തരണം എന്ന് ഞങ്ങൾ പറയുന്നില്ല , പക്ഷെ , ഞങ്ങളെ പൂർണമായും മറന്നു പോയത് എന്താണ് സർ??ഒന്നും ഇല്ലെങ്കിലും സർ ചവിട്ടി നിന്ന് ബഡ്ജറ്റ് വായിച്ചത് ഈ മണ്ണിൽ നിന്നല്ലേ ?? അതല്ല,സിവിൽ സ്റ്റേഷനും,ജംഗ്‌ഷൻ വികസനവും,ഒരു പാലവും മതി ഇത്തവണ തലസ്ഥാന നഗരത്തിനു എന്ന് സർ വിചാരിച്ചുവോ ??അതെന്താണ് സർ അങ്ങനെ ഒരു ചിറ്റമ്മ നയം ??
വല്യ പദ്ധതികൾക്ക് വേണ്ടി മൊത്തത്തിൽ മാറ്റി വച്ച 1000 കോടിക്ക് അകത്തു നിന്ന് മുകളിൽ ചോദിച്ച എല്ലാ ചോദ്യത്തിനും ഫണ്ട് കണ്ടെത്തും എന്ന് പറഞ്ഞു ഞങ്ങളെ വില കുറച്ചു കാണില്ല എന്ന് ഞങ്ങൾ വിചാരിക്കുന്നു !!
തെരഞ്ഞെടുപ്പിനു തൊട്ടു മുന്നേ ഉള്ള ബഡ്ജറ്റ് ആയതുകൊണ്ട് ഞങ്ങൾക്കു ഒരുപാട് പ്രതീക്ഷകൾ ഉള്ള ബഡ്ജറ് ആയിരുന്നു ഇത്തവണത്തേത്. എന്നിട്ടും സർ,ഞങ്ങള്ക് ഇത്തവണ ഒന്നും കിട്ടിയില്ല !!
മുകളിലേ ചോദ്യങ്ങൾക്കു സർ സമയം കിട്ടുമ്പോ ഉത്തരം തരണം. കാരണം ചോദിക്കുന്നത് പ്രതിപക്ഷം അല്ല ... ഞാനാണ് .. വോട്ടർ !!!
എന്ന്
തിരുവനന്തപുരം നിവാസികൾ