Save Vellayani lake

Save Vellayani lake

0 have signed. Let’s get to 100!
At 100 signatures, this petition is more likely to be featured in recommendations!
Harikrishnan R S started this petition to collector

തിരുവനന്തപുരത്തിന്റെ ഏക ശുദ്ധജല തടാകമായ വെള്ളായണിക്കായൽ  ദിനംപ്രതി എന്നോണം നശിച്ചു കൊണ്ടിരിക്കുകയാണ്.. മുൻപൊന്നും കാണാത്ത തരത്തിൽ  പായലും കുളവാഴയും നിറഞ്ഞ് കായലിന്റെ സ്വാഭാവികത നഷ്ടപ്പെട്ടിരിക്കുന്നു.. കായലും കരയും തിരിച്ചറിയാനാകാത്ത രീതിയിലാണ് പല പ്രദേശങ്ങളിലും.. ജലനിരപ്പ് താഴ്ന്ന അവസ്ഥയായതിനാൽ  തീരങ്ങളോടടുത്ത  പ്രദേശങ്ങളിൽ  ചെളിയടിഞ്ഞ് പാഴ്ചെടികൾ വളർന്ന് കരയായി മാറി.ആ പ്രദേശങ്ങൾ  കൈയ്യേറിയുള്ള പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നു. കായലിൽ നിന്ന് മത്സ്യം പിടിച്ചും മറ്റും വരുമാനമുണ്ടാക്കുന്നവരും കായലോരത്ത് മണിമാളികകളും റിസോർട്ടുകളും പണിഞ്ഞ് കാശുണ്ടാക്കുന്നവരും ഈ പ്രശ്നത്തിൽ ഇടപെടാതിരിക്കുന്നത് പ്രതിഷേധാർഹമാണ്. പരിസ്ഥിതി സ്നേഹികൾക്കും നമ്മുടെ കായലിന്റെ ഭംഗി ആവോളം ആസ്വദിച്ചവർക്കും ഇന്നത്തെ സ്ഥിതി വേദനയുളവാക്കും.നിരവധി കുടിവെള്ള പദ്ധതികൾ ഈ തടാകത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നു. വിഴിഞ്ഞം പദ്ധതി പ്രാവർത്തികമാകുമ്പോൾ നിലവിൽ എടുക്കുന്നതിനേക്കാൾ  പതിന്മടങ്ങ് ജലം ഇവിടെ നിന്നും ഊറ്റിയെടുക്കും. ഇത്രയും പ്രധാന്യമർഹിക്കുന്ന ഈ തടാകത്തോട് തിരിച്ച് കാണിക്കുന്ന നന്ദികേട്,വരുംകാലത്ത് ജലക്ഷാമത്താൽ നട്ടം തിരിയുമ്പോൾ  നാമെല്ലാവരും ഓർക്കാനിടയാകും. കായൽ സംരക്ഷിക്കാൻ നടപ്പാക്കിയ പല പദ്ധതികളും വെളളത്തിൽ വരച്ച വര മാത്രമായി മാറി..ഈ അവസ്ഥ തുടർന്നാൽ ഏതാനം വർഷങ്ങൾക്കുള്ളിൽ വെള്ളായണിക്കായൽ എന്നത് ഓർമകളിൽ മാത്രമാകും.

കുളവാഴയും പായലും നീക്കി കായലിന്റെ സ്വാഭാവികത തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി കാന്താരി,HOPE, നീർത്തടാകം തുടങ്ങിയ ചില സംഘടനകളും നാട്ടുക്കാരായ ഞങ്ങളിൽ  കുറച്ചു യുവാക്കളും പരിശ്രമിക്കുന്നുണ്ട്.. ഇതിന് പ്രേരകശക്തിയായി നിലകൊള്ളുന്നത് ആഫ്രിക്കയിലെ ലേക്ക് വിക്ടോറിയ തടാകം വൃത്തിയാക്കി വാർത്തകളിൽ ഇടം നേടിയ പരിസ്ഥിതി പ്രവർത്തകനും കെനിയൻ വംശജനുമായ ഡേവ് ഒജയ്, ജന്മം കൊണ്ട് ഗുജറാത്തിയും കർമ്മം കൊണ്ട് മലയാളിയുമായ പ്രശസ്ത നർത്തകിയും  വെള്ളായണി നിവാസിയുമായ ദക്ഷാസേത്ത്‌ തുടങ്ങിയവരാണ്.നമ്മുടെ നീർതടാകങ്ങൾ സംരക്ഷിക്കാൻ മറുനാട്ടുകാർ മുൻകൈ എടുക്കേണ്ട അവസ്ഥയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്..

പായലിന്റെ വളർച്ചയുടെ വേഗം കണക്കാക്കുമ്പോൾ ഞങ്ങൾ പത്തോ പതിനഞ്ചോ പേർ വിചാരിച്ചാൽ  മാത്രം തീർക്കാവുന്നതല്ല ഈ വെല്ലുവിളി.അധികം ആൾക്കാരുടെ പിന്തുണ ഈ ഉദ്യമത്തിന്  ആവശ്യമാണ്. ഇനിയും ഉണർന്ന് പ്രവർത്തിക്കാത്ത അധികൃതരുടെ ഇടപെടൽ അത്യാവശ്യമാണ്... ഒരു പക്ഷെ ജില്ലാ കളക്ടർ വാസുകി മാഡത്തിന് ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കാം.. പ്രളയ സമയത്ത് കളക്ടറുടെ ഒറ്റ ആഹ്വാനത്തിൽ തിരുവനന്തപുരത്തെ യുവത്വം കൈമെയ് മറന്ന് അധ്വാനിച്ചിത് നാം കണ്ടതാണ്.. അത് പോലൊരു ആഹ്വാനം  ഉണ്ടായാൽ,നിമിഷ നേരം കൊണ്ട് തിരുവനന്തപുരത്തെ പിള്ളേർ കായലു വൃത്തിയാക്കി തരും..

വെള്ളായണിക്കായൽ സംരക്ഷിക്കാൻ ഇനിയും ഏറെ വൈകിയാൽ നമുക്ക് അത് നഷ്ടപ്പെടും, തീർച്ച..

ഈ ഉദ്യമത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ളവർ ദയവായി മുന്നോട്ട് വരണം..

0 have signed. Let’s get to 100!
At 100 signatures, this petition is more likely to be featured in recommendations!