Petition Closed

തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ച്

This petition had 1,873 supporters


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്

വിഷയം: തെരുവിലെ നായ്ക്കളെ അകാരണവും നിയമവിരുദ്ധവുമായി കൊന്നൊടുക്കുന്നതു സംബന്ധിച്ച് -
സൂചന: ഐക്യരാഷ്ട്രസഭ അംഗീകരിച്ച മൃഗാവകാശ സംരക്ഷണങ്ങൾ


സർ,


സമീപകാലത്തായി കേരളത്തിലെ ജനങ്ങൾ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത വർധിച്ചുവരികയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് തെരുവുനായ്ക്കൾക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന വധഭീഷണി . നായ്ക്കൾ പൊതുവേ മനുഷ്യരുടെ സഹകാരികളും കാവൽക്കാരുമാണ്. നായ്ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധം ഏറെ വഷളായ അവസ്ഥയാണ് ഇന്നുള്ളത്. നായ്ക്കൾ ശത്രുക്കളാണ് എന്ന മനോഭാവത്തോടെ അവയോട് പെരുമാറുമ്പോൾ അവ യഥാർഥത്തിൽ ശത്രുക്കളായി മാറുന്നു.

രണ്ടു മുതലാളിമാരും ഏതാനും റസിഡൻഷ്യൽ അസോസിയേഷനുകളും ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നായ്ക്കൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന നിരുത്തരവാദപ്രചരണങ്ങളും കാരണം സ്ഥിതിഗതികൾ പൂർവാധികം നിയന്ത്രണം വിട്ടു കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം പുല്ലുവിള ശീലുവമ്മയും വർക്കലയിൽ തൊണ്ണൂറുകാരനായ വൃദ്ധനും അസ്വാഭാവികമായി മരണപ്പെട്ടതിനു കാരണം നായ്ക്കളുടെ ആക്രമണമാണെന്ന വാർത്തകൾ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ. ആ വാർത്തകളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരാൻ ഒരന്വേഷണം ഉത്തരവിടണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു. കാരണം ആ വാർത്തകൾ കേരളീയ പൊതു സമൂഹത്തിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഗുരുതരമാണ്.

ഇതേത്തുടർന്ന് ജോസ് മാവേലിയെയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും പരസ്യമായി നായ്ക്കളെ കൊന്നൊടുക്കി. ചില യുവജന സംഘടനങ്ങളും നിയമം കൈയിലെടുത്ത് ഇത്തരം അതിക്രമങ്ങൾക്കു നേതൃത്വം നല്കുന്നതായി അറിയുന്നു. ഇവർ അനധികൃതമായി കൊന്നൊടുക്കിയവയിൽ മിക്കതും അക്രമകാരികളല്ലാത്ത കമ്മ്യൂണിറ്റി ഡോഗ്സും കെട്ടിയിടാത്ത ഡൊമസ്റ്റിക് ഡോഗ്സും ആയിരുന്നു. ഏതൊരു ജീവിയോടും കാണിക്കാൻ പാടില്ലാത്ത അന്തസു കെട്ടതും നീചവുമായ നടപടികളാണ് നായ്ക്കൾക്കു നേരെ കേരളത്തിലെ മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാരണത്താൽ ലോകത്തിനു മുമ്പിൽ കേരളം പരിഹാസ്യമായിക്കൊണ്ടിരിക്കയാണ്.കാരണം അംഗീകരിക്കപ്പെട്ട മൃഗാവകാശങ്ങൾ തികച്ചും മനുഷ്യത്വരഹിതമായി ഹനിക്കപ്പെട്ടിരിക്കയാണ്. ഇക്കാര്യത്തിൽ താങ്കളുടെ സത്വര ശ്രദ്ധ പതിയണമെന്നും നിയമം കൈയിലെടുത്ത് നിർബാധം നടത്തുന്ന മൃഗാവകാശ ലംഘനങ്ങൾ ഫലപ്രദമായി തടയണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു. അതോടൊപ്പം നിയമ ലംഘനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.

വിദഗ്ധരും മൃഗ സ്നേഹികളുമായ വെറ്റിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഫലപ്രദമായി ABC പദ്ധതി നടപ്പിലാക്കാൻ വേണ്ട സംവിധാനങ്ങൾ സർക്കാർ ഒരുക്കണം. നായ്ക്കൾക്ക് ഇതു കാരണം അപായം സംഭവിക്കില്ലെന്നുറപ്പുവരുത്താൻ പ്രത്യേകശ്രദ്ധ ആവശ്യമാണ്. മാത്രമല്ല കേരളത്തിലെ പാരിസ്ഥിതിക ബാലൻസിന് കോട്ടമുണ്ടാകുന്ന വിധം നാടൻനായ്ക്കൾക്ക് വംശനാശം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും സർക്കാർ ഭാഗത്തുനിന്നുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

വിശ്വസ്തതയോടെ,Today: Vaisakhan is counting on you

Vaisakhan K.N needs your help with “Chief Minister of Kerala: തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ച്”. Join Vaisakhan and 1,872 supporters today.