കുടിവെള്ള പ്രക്ഷോഭം

കുടിവെള്ള പ്രക്ഷോഭം

0 have signed. Let’s get to 200!
At 200 signatures, this petition is more likely to be featured in recommendations!
KALLADA SOUHRUDAM started this petition to Cheif minister kerala and

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ,
ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകൾ,
ബഹുമാനപ്പെട്ട മാവേലിക്കര എം പി ശ്രീ ശ്രീ കൊടിക്കുന്നിൽ സുരേഷ് അവർകൾ,
ബഹുമാനപ്പെട്ട കുന്നത്തൂർ എം എൽ എ ശ്രീ കോവൂർ കുഞ്ഞുമോൻ അവർകൾ
സമക്ഷങ്ങളിലേക്ക്,

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെടുന്ന പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കല്ലട സൗഹൃദം കൂട്ടായ്മ സമർപ്പിക്കുന്ന പരാതി.
സർ, കൊല്ലം ജില്ലയിൽ വികസനത്തിൽ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്താണ് പടിഞ്ഞാറെ കല്ലട. വികസനമെന്നത് വെറും സ്വപ്നമായി അവശേഷിക്കുന്ന ഈ ഗ്രാമത്തിൽ സാധരണ മനുഷ്യന് ജീവിക്കാൻവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ല. ഇപ്പോൾ ഇവിടെ ശുദ്ധമായ കുടിവെള്ളമോ യാത്ര ചെയ്യാൻ നല്ല റോഡുകളോ ഇല്ല. കൊല്ലം ന​ഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട കായലിന്റെ ഒരു കരയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിനാണ് ഈ ദു‍ർവിധി.
കുടിക്കാൻ ഒരുതുള്ളി ശുദ്ധജലം പോലുമില്ലാത്തതാണ് ഏറെ ദുരിതം. പൊതു പൈപ്പുവഴിയുള്ള കുടിവെള്ളത്തെയാണ് ഭൂരിഭാ​ഗം ജനങ്ങളും ആശ്രയിക്കുന്നത്. ഐത്തോട്ടുവാ നടുവിലക്കര, ഉള്ളുരുപ്പ്, കടപുഴ, വലിയപാടം, വിളന്തറ ഭാഗങ്ങളിൽ എന്നും ജലക്ഷാമം രൂക്ഷമാണ്.
ആദിക്കാട്ട് പമ്പ്ഹൗസിൽനിന്നാണ് പടിഞ്ഞാറേ കല്ലടയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത്. നേരിട്ട് പമ്പ് ചെയ്യുന്നതിനാൽ ഇത് ശുദ്ധവുമല്ല. ഇവിടത്തെ മോട്ടോർ ഇടവിട്ട് തകരാറിലാകുന്നതിനാൽ ജലവിതരണം പാളുകയാണ്. പകരം സംവിധാനവുമില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി പടിഞ്ഞാറെ കല്ലടയിലെ കുടി വെള്ള വിതരണത്തിന്റെ സ്ഥിതി ഇതാണ്. കഴിഞ്ഞ ഒരു മാസമായി ശുദ്ധജല വിതരണം പുർണമായും നിലച്ചിരിക്കുകയാണ്. ഓണക്കാലമായിട്ടു കൂടി കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും അത്യന്താപോക്ഷിതമായ കുടി വെള്ളത്തിന്റെ ദൗർലഭ്യം ഇവിടുത്തെ സാധാരണക്കാരുടെ ജനജീവിതം തീർത്തും ദുസഹമാക്കിയിരിക്കുന്നു. വാട്ടർ അതോറിറ്റി അധികൃതരുമായും മറ്റും ഓരോ തവണ ബന്ധപ്പെടുമ്പോഴും താൽക്കാലികമായി ഒന്നോ രണ്ടോ ദിവസത്തക്ക് പമ്പിംഗ് പുനരാരംഭിക്കുകയും പിന്നീട് സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നും മറ്റും പറഞ്ഞ് ഒഴിയുകയുമാണ് പതിവ്.
ആയതിനാൽ പടിഞ്ഞാറെ കല്ലടയിലെ കുടിവെള്ള വിതരണം സംവിധാനം കുറ്റമറ്റ രീതിയിലാക്കുന്നതിനുള്ള അടിയിന്തര നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.


എന്ന് വിശ്വസ്തതയോടെ,
കല്ലട സൗഹൃദം കൂട്ടായ്മയ്ക്ക് വേണ്ടി

0 have signed. Let’s get to 200!
At 200 signatures, this petition is more likely to be featured in recommendations!