Petition Closed

Save Kerala Lalitha Kala Akademi

This petition had 146 supporters


ലളിതകലാ അക്കാദമിയെ രക്ഷിക്കുക.....
കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലളിതകലാ അക്കാദമിയെയും അതിനു നേതൃത്വം കൊടുക്കുന്ന ചെയർമാനെയും തേജോവധം ചെയ്യുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കലാപ്രവർത്തകർ പ്രതിഷേധിക്കുന്നു.


                   LDFഗവർമെന്റ്പുനർസംഘടിപ്പിക്കുകയും,പുതുമയാർന്ന പ്രവർത്തനങ്ങളിലൂടെ ഇടതു സർക്കാരിന്റെ സാംസ്കാരിക നയത്തിന്റെ ജനകീയ മുഖമായി മാറ്റുകയും ചെയ്തു. സാംസ്കാരിക രംഗത്ത് ചർച്ചയാവേണ്ട വിഷയങ്ങളെ അതിവൈകാരികമായി വർഗ്ഗീയവത്കരിച്ച് സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ ഭരണവർഗത്തിന്റെ ഭീഷണികൾക്കെതിരെ കലാകാരന്മാരെക്കൊണ്ട് പ്രതിരോധം തീർത്ത 'മഹാഭാരതം ' ചിത്രകലാ ക്യാമ്പ് അക്കാദമിയുടെ ചരിത്രത്തിൽ തന്നെ എടുത്തുപറയേണ്ട ഒന്നാണ്.
              പിന്നോക്കം നിൽക്കുന്നവരും, പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ഇടതു സർക്കാരിന്റെ നയത്തിന്റെ ഒരു സാംസ്കാരിക പരിപ്രേക്ഷ്യം ആയിരുന്നു  നാൽപതു ട്രാൻജന്റേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'സമന്വയ' ചിത്ര-ശില്പ ക്യാമ്പ്.


                            കഴിഞ്ഞ എൽഡിഫ് ഭരണ കാലത്ത് 2006 -11 വരെ അക്കാഡമിയുടെ ഭരണ നേതൃത്വം വഹിച്ചിരുന്നത് CN കരുണാകരനും, സത്യപാലും ആയിരുന്നു. ദൃശ്യകല രംഗത്ത് കേരളത്തിന്റെ തനത് കലാരൂപമായ കളമെഴുത്തിന്റെ സമഗ്രമായ ഒരു ക്യാമ്പും,ഇന്ത്യയിലെ ആദിവാസി-ഗോത്ര സമൂഹങ്ങളുടെ വിവിധ കലാരൂപങ്ങളെ കേരളത്തിൽ പരിചയപ്പെടുത്തുന്ന ക്യാമ്പുകളും സംഘടിപ്പിച്ചത് ഈ സമയത്താണ് കളമെഴുത്ത്, നേറ്റീവ് ആർട് എന്നീ വിജ്ഞാന ഗ്രന്ഥങ്ങളും,ചിത്ര വാർത്തയും മറ്റു നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതും, മാതൃക പരമായ പ്രവർത്തനം കാഴ്ചവെക്കാനും കഴിഞ്ഞത് അന്നത്തെ ഭരണസമിതിയുടെ ഒത്തൊരുമയും ഇഛാശക്തിയും കൊണ്ടുകൂടിയാണ് എന്ന് നമ്മൾ ഓർക്കണം.


                               പക്ഷെ സമീപകാലത്ത് ഉയർന്നു വന്നിട്ടുള്ള ചില വിവാദങ്ങൾ അക്കാദമിയുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുകയും പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്രമാധ്യമങ്ങൾതോറും വ്യാജ വാർത്തകളുമായി കയറിയിറങ്ങി അക്കാഡമിയെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തികൾക്ക് നേതൃത്വം കൊടുക്കുന്നത് അക്കാഡമിയുടെ ഭരണനിർവ്വഹണം നടത്തുന്നവർ തന്നെയാണ് എന്നത് ഖേദകരമായ കാര്യമാണ്. കേരളത്തിലെ കലാപ്രവർത്തനങ്ങളിൽ ക്രീയാത്മകമായി ഇടപെടാനുള്ള ശേഷിക്കുറവും,അറിവില്ലായ്മയും മറച്ചുവെച്ച് വ്യാജ പ്രചരണം അഴിച്ചുവിടുന്നതിന്റെ ഗൂഢലക്ഷ്യം,അക്കദമി പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന ചെയർമാനെ വ്യക്തിഹത്യ ചെയ്യുന്നതിലൂടെ അക്കാദമിയെ സ്വന്തം താല്പര്യത്തിനായി കയ്യടക്കി അഴിമതി നടത്തുക എന്നത് മാത്രമാണ്.


                ഇവരുടെ ഹീനമായ പ്രവർത്തിയുടെ അവസാനത്തെ ഇരയാണ് രതീദേവി എന്ന ആർട്ടിസ്റ്റ്. രതീദേവി ഉന്നയിക്കുന്ന പരാതി വ്യാജമാണ് എന്ന് അറിഞ്ഞിട്ടും പരാതിയിൽ പറയാത്ത കാര്യങ്ങൾ പത്രമാധ്യമങ്ങളിലൂടെ വാർത്തയാക്കി അക്കാദമി പ്രവർത്തനങ്ങളെ മലീമസമാക്കുന്ന ഇവരെ ആ സ്ഥാനത്തു തുടരാൻ അനുവദിക്കണോ എന്ന് ഇടതു സർക്കാർ തീരുമാനിക്കേണ്ടതാണ്.
സർക്കാരിനും കലാകാരന്മാർക്കും അവമതിപ്പുണ്ടാക്കുന്നവരെ ആ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത്,അന്വേഷണം നടത്തി അക്കാദമിയുടെ പ്രവർത്തനങ്ങൾ സുഖമമാക്കണം എന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോടും സാംസ്കാരിക വകുപ്പിനോടും കലാകാരൻമാർ അഭ്യർത്ഥിക്കുന്നു.



Today: Save Kerala Lalitha Kala Akademi is counting on you

Save Kerala Lalitha Kala Akademi Kerala needs your help with “Artists: Save Kerala Lalitha Kala Akademi”. Join Save Kerala Lalitha Kala Akademi and 145 supporters today.