Justice to Interns of Self Financing Ayurveda Medical College

Justice to Interns of Self Financing Ayurveda Medical College

0 have signed. Let’s get to 1,500!
At 1,500 signatures, this petition is more likely to get picked up by local news!

ബഹുമാനപ്പെട്ട സർ,
കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ ആയുഷ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഭൂരിഭാഗം ഹൗസ് സർജൻസ് നേരിടുന്ന ഒരു വലിയ പ്രതിസന്ധിയിലേക്കാണ് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഗവൺമെൻ്റ് ,എയ്ഡഡ് ,സെൽഫ് ഫിനാൻസിങ്ങ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള കോളേജുകളിലായി ഒരേ കോഴ്സ് അഭ്യസിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഒരു വിഭാഗത്തിനു മാത്രം ഹൗസ്
സർജൻസി സ്റ്റെപ്പെൻറ് അനുവദിക്കുകയും ഭൂരിപക്ഷം ഉൾപ്പെടുന്ന സെൽഫ് ഫിനാൻസിങ്ങ് കോളേജുകളിലെ ഹൗസ് സർജൻസിനു ഒരു രൂപ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് തികച്ചും വിവേചനപരമായ കാര്യമാണെന്ന് ഓർമിപ്പിക്കട്ടെ.
22/1/2016 ൽ ആരോഗ്യ സർവകലാശാല പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് എല്ലാ സെൽഫ് ഫിനാൻസിങ്ങ് കോളേജുകളിലെയും ഇൻ്റേൺസിന് സ്റ്റൈപ്പൻ്റ് ലഭ്യമാക്കണമെന്ന നിയമം ഇരിക്കെ തന്നെ എന്തുകൊണ്ടാണ് ഇന്നേവരെ അത് ഫലവത്താകാതെ ഇരിക്കുന്നത് എന്നതിലെ ഔചിത്യം പരിശോധിക്കേണ്ടതുണ്ട്.
സമാന സാഹചര്യത്തിൽ MBBS സ്ട്രീമിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഈ യൂണിവേഴ്സിറ്റിയ്ക്കു കീഴിൽ തന്നെ സ്റ്റെപ്പെൻ്റ് നല്കപ്പെടുന്നു എന്നതു വഴി ആയുഷ് സിസ്റ്റത്തിനോടുള്ള വിവേചനം ആണ് ഇവിടെ വെളിവാകുന്നത്.
ഓരോ രാജ്യവും തൻ്റെ പാരമ്പര്യ തനിമ നിലനിർത്തി തനത് വൈദ്യസമ്പ്രദായത്തെ പരിപോഷിപ്പിക്കുന്ന ഈ കാലഘട്ടത്തിലും ഭാരതീയ ചികിത്സാ സമ്പ്രദാത്തിന് നേരിടേണ്ടി വരുന്ന ഈ ശോചനീയാവസ്ഥ അപലപനീയമാണ്.
നാലര വർഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ഹൗസർജൻസി കാലഘട്ടത്തിലാണ് ഓരോ വിദ്യാർത്ഥിയും ഒരു ഭിഷഗ്വരനാകാൻ തയ്യാറെടുക്കുന്നത്. ആ അവസ്ഥയിലെ ശാരീരിക മാനസിക ആരോഗ്യമാണ് നാളത്തെ ഒരു മികച്ച വൈദ്യനെ രൂപപ്പെടുത്തുന്നത്. അമിത ജോലി ഭാരം ഗവൺമെൻ്റ് കോളേജിന് തത്തുല്യമായി തന്നെ സെൽഫ് ഫിനാൻസിങ്ങ് കോളേജുകളിൽ ഉണ്ടായിരിക്കുകയും എന്നാൽ പഠിച്ച ശാസ്ത്രം പ്രയോഗിക്കുന്ന വേളയിൽ ഒരു രൂപ പോലും നേടാൻ ഉതകുകയും ചെയ്യുന്നില്ല എന്ന ഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു ശരാശരി വിദ്യാർത്ഥിയുടെ മാനസികാരോഗ്യത്തെ പ്പറ്റി ഒന്ന് ആലോചിച്ച് നോക്കാവുന്നതാണ്.
ആയുഷ് മേഖലയിലെ പുരോഗതിയ്ക്ക് വൻ വിപത്താകുന്ന ഒരു ഘടകം കൂടിയാണിത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് ഏവരും കടന്നു പോകുന്നത്, ഈ മഹാമാരി കാലത്ത് പോലും രോഗവ്യാപനം തടയുവാനും സ്വജീവൻ മറന്ന് ആതുരന് ചികിത്സ നല്കുവാനും ആയുർവേദം ഉൾപ്പെടുന്ന ആയുഷ് സിസ്റ്റം നടത്തിയ ശ്രദ്ധേയ മുന്നേറ്റങ്ങൾ ഇരിക്കെ തന്നെ ഇന്നും ആ വിഭാഗം അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻപിൽ തഴയപ്പെടുന്നു എന്നത് അത്യന്തം വിഷമകരമായ കാര്യമാണ്. ഈ കാലത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും അത്യന്തം ബുദ്ധിമുട്ടിലായിരിക്കെ തന്നെ വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷവും യാത്രാ ചിലവിനും ഭക്ഷണത്തിനും അത്യവശ്യ പ0ന പ്രായോഗിക കാര്യങ്ങൾക്കും വേണ്ടി മുതിർന്ന ഒരു വ്യക്തിയെന്ന നിലയിൽ തൻ്റെ രക്ഷിതാക്കളെ ആശ്രയിക്കേണ്ടി വരുന്നു എന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
നാല് വിദ്യാഭ്യാസ വർഷങ്ങളിലായി നാലര വർഷത്തെ കോഴ്സ് കാലയളവിൽ അവസാന 6 മാസത്തിനു വേണ്ടി മാത്രം 1വർഷത്തെ ഫീസാണ്
ഈടാക്കുന്നത്., ഇതിനു പുറമെ പഠന കാലയളവിൽ കണ്ടിട്ടോ കേട്ടിട്ടോ പോലും അനുഭവേദ്യമാകാത്ത കാര്യങ്ങൾക്കായി അടയ്ക്കപ്പെടുന്ന സ്പെഷ്യൽ ഫീസ് കൂടി ഉൾപ്പെടുത്തി നോക്കിയാൽ വിദ്യാർത്ഥികളിൽ നിന്നും അനാവശ്യമായി സ്വീകരിക്കുന്ന ഫണ്ട് തന്നെ ആവശ്യമായ സ്റ്റൈപ്പെൻ്റ് നല്കാൻ അധികമായിരിക്കും എന്നതാണ് സത്യാവസ്ഥ .
ആരോഗ്യ സർവകലാശാല 2016-ൽ പുറത്തിറക്കിയ വിജ്ഞാപനം ഇന്നും നിലവിലുണ്ടെന്നാണ് 31-3-2021 ൽ ഒരു വിദ്യാർത്ഥി വഴി വിവരാവകാശ കമ്മീഷനിൽ അറിയാൻ കഴിഞ്ഞത് എന്നിരിക്കെ തന്നെ ഇനിയും എന്തിനാണ് സെൽഫ് ഫിനാൻസിങ്ങ് കോളേജുകളിലെ ഹൗസ് സർജൻസിനെ തഴയുന്നത് എന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്, ആവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതുണ്ട്. അവകാശങ്ങൾ ലഭിക്കുക തന്നെ വേണം. അതിനാൽ തന്നെ ഈ വിഷയം കാര്യമായി തന്നെ ശ്രദ്ധയിൽ എടുക്കണമെന്നും അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും പ്രൈവെറ്റ് കോളേജിലെ ഹൗസ് സർജൻസിനും മാന്യമായ വേതനം നല്കാൻ തയ്യാറാകണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

0 have signed. Let’s get to 1,500!
At 1,500 signatures, this petition is more likely to get picked up by local news!